LiveTV

Live

National

ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും കാറില്‍ നിന്ന് ഇറക്കിവിട്ടെന്ന് നടി; ഊബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

സ്വാസ്തികയുടെ പരാതിയെ തുടര്‍ന്ന് ഊബര്‍ ഡ്രൈവര്‍ ജംഷദിനെ അറസ്റ്റ് ചെയ്തു.

ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും കാറില്‍ നിന്ന് ഇറക്കിവിട്ടെന്ന് നടി; ഊബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ബംഗാളി നടി സ്വാസ്തിക ദത്തയുടെ പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. തന്നെ ഭീഷണിപ്പെടുത്തി കാറില്‍ നിന്ന് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു പരാതി. സ്വാസ്തികയുടെ പരാതിയെ തുടര്‍ന്ന് ഊബര്‍ ഡ്രൈവര്‍ ജംഷദിനെ അറസ്റ്റ് ചെയ്തു.

Uber ABP Ananda The Times of India ieBangla

Posted by Swastika Dutta on Tuesday, July 9, 2019

ബുധനാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം. ഷൂട്ടിങിന് പോകാനായി താരം ഊബര്‍ ബുക്ക് ചെയ്തു. ശേഷമുണ്ടായ ദുരനുഭവം നടി ഫേസ് ബുക്ക് കുറിപ്പില്‍ വിശദീകരിച്ചതിങ്ങനെ-"പാതിവഴിയില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ കാര്‍ അയാളുടെ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഡോര്‍ തുറന്ന് അയാളെന്നെ തള്ളിയിറക്കി. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി. അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തി", സ്വാസ്തിക വ്യക്തമാക്കി.

ജംഷദ് എന്ന ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്പറും സ്വാസ്തിക ഫേസ് ബുക്ക് കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയിലെ ഇ.എം ബൈപാസിലെ റെസ്റ്റോറന്‍റിന് മുന്‍പില്‍ രാവിലെ 8 മണിക്ക് ശേഷമാണ് സംഭവം നടന്നത്. നടിയുടെ പരാതിയില്‍ നടപടിയെടുക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.