LiveTV

Live

National

തൊഴില്‍ നിയമങ്ങള്‍ കോഡുകളാക്കി ഏകീകരിക്കുന്നത് തുടര്‍ന്ന് കേന്ദ്രം

15 വയസിന് താഴയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കുന്നതിന് പോക്സോ നിയമം ഭേതഗതി ചെയ്യാനും മന്ത്രിസഭ തീരുമാനമെടുത്തു

തൊഴില്‍ നിയമങ്ങള്‍ കോഡുകളാക്കി ഏകീകരിക്കുന്നത് തുടര്‍ന്ന് കേന്ദ്രം

തൊഴില്‍ നിയമങ്ങള്‍ കോഡുകളാക്കി ഏകീകരിക്കുന്നത് തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍‌.13 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ലയിപ്പിച്ച് ഒറ്റ കോഡ് ആക്കി മാറ്റുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 15 വയസിന് താഴയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കുന്നതിന് പോക്സോ നിയമം ഭേതഗതി ചെയ്യാനും മന്ത്രിസഭ തീരുമാനമെടുത്തു.

44 തൊഴില്‍ നിയമങ്ങള്‍ 4 കോഡുകള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍‌ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള രണ്ടാം കോഡിന് വേണ്ടിയുള്ള ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ ഒടുവില്‍ അംഗീകാരം നല്‍കിയത്. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട 13 നിയമങ്ങളെ ലയിപ്പിച്ച് കൊണ്ടുള്ള ഈ കോഡിന് The occupational,safty,health,working contiton code എന്നാണ് പേര്. 10 ഉം അതില്‍ കൂടുതലും തൊഴിലാളികള്‍ ഉള്ള ഏത് സ്ഥാപനത്തിനും കോഡ് വ്യവസ്ഥ ബാധകമാകും. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വ്യത്യസ്ത സമിതികളെ ലയിപ്പിച്ച് നാഷണല്‍ ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ബോര്‍ഡ് എന്ന പേരില്‍ ഒരൊറ്റ സമിതിയാക്കുക. കമ്പനികള്‍ക്ക് ഇപ്പോഴുള്ള വ്യത്യസ്ത രജിസ്ട്രേഷന്‍ രീതിമാറ്റി കേന്ദ്രീകൃത രജിസ്ട്രേഷന്‍, അതിനായി ഏകീകൃത ഡാറ്റാബേസ് തുടങ്ങിയ പരിഷ്കാരങ്ങള്‍ ബില്ലിലുണ്ട്. വനിതകള്‍ക്ക് ഇഷ്ടപ്രകാരം രാത്രി കാലങ്ങളില്‍ ജോലി ചെയ്യാം. മതിയായ സുരക്ഷ തൊഴില്‍ ദാതാവ് ഒരുക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ വരും. 15 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ശിപാര്‍ശ ചെയ്യുന്നു എന്നതാണ് മന്ത്രിസഭ പാസാക്കിയ മറ്റൊരു ബില്ലായ പോക്സോ നിയമ ഭേതഗതി ബില്ലിന്റെ സവിശേഷത.