LiveTV

Live

National

രാജ്യത്ത് ഐ.എ.എസുകാര്‍ക്ക് ക്ഷാമമുണ്ടെന്ന് കേന്ദ്രം

സിവിൽ സർവീസ് പരീക്ഷകളിൽ കൂടിയുള്ള ഐ.എ.എസ് ഉദ്യോഗാർഥികളുടെ ഇന്റ്റേക്ക് സർക്കാർ വർധിപ്പിച്ചു കൊണ്ടുവരികയാണ്.

രാജ്യത്ത് ഐ.എ.എസുകാര്‍ക്ക് ക്ഷാമമുണ്ടെന്ന് കേന്ദ്രം

രാജ്യത്ത് ഐ.എ.എസ് ഓഫീസർമാരുടെ കുറവ് ഗണ്യമായി വർധിച്ചതായി കേന്ദ്രം. ഏകദേശം 1500 ഐ.എ.എസുകാരുടെ കുറവാണ് രാജ്യത്തുള്ളതെന്ന് ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മറുപടി നല്‍കി.

ഈ വർഷം ജനുവരി ഒന്നിന് 5,205 ഐ.എ.എസുകാരണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ 6,999 ഉദ്യോഗസ്ഥർ ഉണ്ടാകേണ്ടിടത്താണ് ഇത്രയും കുറവ് അംഗസംഖ്യ ഭരണകാര്യാലയങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഐ.എ.എസ് ‘ക്ഷാമം’ ഇല്ലാതാക്കാൻ സിവിൽ സർവീസ് പരീക്ഷകളിൽ കൂടിയുള്ള ഐ.എ.എസ് ഉദ്യോഗാർഥികളുടെ ഇന്റ്റേക്ക് സർക്കാർ വർധിപ്പിച്ചു കൊണ്ടുവരികയാണ്.

സിവിൽ സർ‌വീസ് പരീക്ഷ (സി.എസ്.ഇ) വഴി 55 ഐ.എ.എസുകാരെ നിയമിച്ചിരുന്ന 1998ൽ നിന്നും 2013 ആയപ്പോഴേക്കും അത് 180 വരെ എത്തിയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സഭയിൽ അറിയിച്ചു.