LiveTV

Live

National

പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയും നവ്ജോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം രൂക്ഷം

തദ്ദേശ ഭരണ വകുപ്പിന് പകരം നല്‍കിയ ഊര്‍ജവകുപ്പ് ഏറ്റെടുക്കാന്‍ സിദ്ധു തയ്യാറായില്ല

 പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയും നവ്ജോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം രൂക്ഷം

പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദറും നവ്ജോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം രൂക്ഷം. തദ്ദേശ ഭരണ വകുപ്പിന് പകരം നല്‍കിയ ഊര്‍ജവകുപ്പ് ഏറ്റെടുക്കാന്‍ സിദ്ധു തയ്യാറായില്ല. മന്ത്രി പദവി ഏറ്റടുക്കാതെ സിദ്ധു ആനുകൂല്യങ്ങള്‍ കൈപറ്റുന്നുവെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും രംഗത്തെത്തയിട്ടുണ്ട്.

2018 നവംബറില്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം മുതിര്‍ ആരംഭിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ - സിദ്ദു അഭിപ്രായ ഭിന്നത അതിന്റെ ഉച്ഛസ്ഥായില്‍ എത്തിയിരിക്കുകയാണ്. സിദ്ദുവിന് നല്‍കിയിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മാറ്റി ഊര്‍ജവകുപ്പ് നല്‍കിയതാണ് ഏറ്റവുമൊടുവിലുണ്ടായ നീക്കം. പക്ഷെ പദവി ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറായിട്ടില്ല. മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കുന്നില്ല. ഇതോടെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും. മന്ത്രി പദവി വഹിക്കാതെ ശമ്പളവും ആനൂകൂല്യങ്ങളും കൈപ്പറ്റുന്നു എന്ന് കാണിച്ച് ബി.ജെ.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഇരുവരും ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു.