LiveTV

Live

National

ഗാന്ധി ജയന്തിക്ക് 150 കി.മീ പദയാത്ര നടത്തണമെന്ന് ബി.ജെ.പി എം.പിമാരോട് മോദി

എല്ലാ ബി.ജെ.പിമാരും ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31 വരെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ പദയാത്ര നടത്തണം 

 ഗാന്ധി ജയന്തിക്ക് 150 കി.മീ പദയാത്ര നടത്തണമെന്ന് ബി.ജെ.പി എം.പിമാരോട് മോദി

മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ 150 കിലോ മീറ്റര്‍ പദയാത്ര നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്ലാ ബി.ജെ.പിമാരും ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31 വരെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ പദയാത്ര നടത്തണം. ഈ പദയാത്ര ഗാന്ധി സമാധി ദിനമായ ജനുവരി 30 വരെ തുടരാവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതൊരിക്കലും രാഷ്ട്രീയപരമായ കാര്യമില്ലെന്നും ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മണ്ഡലത്തിലും 150 പേരടങ്ങിയ സംഘം രൂപീകരിച്ച് വേണം പദയാത്ര നടത്താനെന്ന് കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ മെഗ്‍വാള്‍ പറഞ്ഞു. ബി.ജെ.പി ദുര്‍ബ്ബലമായ പ്രദേശങ്ങളില്‍ രാജ്യസഭാ അംഗങ്ങള്‍ സന്ദര്‍ശിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.