LiveTV

Live

National

‘ദാവൂദ് ഇബ്രാഹിമിന് സുരക്ഷയൊരുക്കുന്ന പാക് നിലപാട് മേഖലക്ക് ഭീഷണി തന്നെ’

‘ദാവൂദ് രാജ്യത്തുള്ള കാര്യം അംഗീകരിക്കാന്‍ പാകിസ്താൻ കൂട്ടാക്കുന്നില്ല’ 

‘ദാവൂദ് ഇബ്രാഹിമിന് സുരക്ഷയൊരുക്കുന്ന പാക് നിലപാട് മേഖലക്ക് ഭീഷണി തന്നെ’

പാക് ഭീകരസംഘങ്ങളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെ കുറിച്ച് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യു.എന്നിൽ ഇന്ത്യ. ഭീകര സംഘടനകൾക്ക് പുറമെ, പാകിസ്താനിലുള്ള കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയും മേഖലയില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നതായും ഇന്ത്യ ചൂണ്ടിക്കാട്ടി.

‘ദാവൂദ് ഇബ്രാഹിമിന് സുരക്ഷയൊരുക്കുന്ന പാക് നിലപാട് മേഖലക്ക് ഭീഷണി തന്നെ’

യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീനാണ് ഭീകരസംഘടനകൾക്കെതിരെയും, ഇവക്ക് സഹായം നൽകുന്ന പാകിസ്താനെതിരെയും രംഗത്ത് വന്നത്. പാക് മണ്ണിൽ സുരക്ഷിതനായിരുന്നാണ് ദാവൂദ് ഇബ്രാഹിം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും, എന്നാൽ ദാവൂദ് രാജ്യത്തുള്ള കാര്യം അംഗീകരിക്കാന്‍ പാകിസ്താൻ കൂട്ടാക്കുന്നില്ലെന്നും ആഗോള ഭീകരവാദത്തെ സംബന്ധിച്ച യു.എൻ ചർച്ചയിൽ അക്ബറുദ്ദീൻ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ രാഷ്ട്രീയ അഭയത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.കെ കോടതി ചൂണ്ടിക്കാട്ടിയതിന് പിറകെയാണ്, ദാവൂദ് രാജ്യത്തുള്ള കാര്യം പാക് വിദേശകാര്യ മന്ത്രി നിഷേധിച്ചത്.