LiveTV

Live

National

യുവാവുമായി ലൈംഗിക ചാറ്റ്; 55-കാരനായ ബി.ജെ.പി നേതാവ് കുരുക്കിൽ 

55 വയസ്സുള്ള പ്രദീപ് ജോഷിയുമായി അടുപ്പമുള്ള 25 വയസ്സുള്ള ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തായത്. 

യുവാവുമായി ലൈംഗിക ചാറ്റ്; 55-കാരനായ ബി.ജെ.പി നേതാവ് കുരുക്കിൽ 

ഇൻഡോർ: യുവമോർച്ച അംഗമായ ചെറുപ്പക്കാരനുമായി നടത്തിയ അശ്ലീല ചാറ്റ് പുറത്തായതിനെ തുടർന്ന് ബി.ജെ.പി ഉജ്ജയ്ൻ ഡിവിഷൻ ഓർഗനൈസിങ് സെക്രട്ടറി പ്രദീപ് ജോഷി രാജിവെച്ചു. യുവാവുമായുള്ള ചാറ്റിന്റെ വിവിധ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജോഷി സ്വമേധയാ രാജിവെക്കുകയായിരുന്നു. അതേസമയം, യുവാവിനെ 20 ദിവസമായി കാണാനില്ലെന്നും ഇയാൾ കൊല്ലപ്പെട്ടിരിക്കാമെന്നും കോൺഗ്രസ് ആരോപിച്ചു.

55 വയസ്സുള്ള പ്രദീപ് ജോഷിയുമായി അടുപ്പമുള്ള 25 വയസ്സുള്ള ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തായത്. ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശങ്ങൾ ഉൾപ്പെടുന്നതാണിവ. തിരക്കായതിനാലാണ് കൂടെ കൊണ്ടുപോകാത്തതെന്ന് പ്രദീപ് ജോഷി മറുപടി പറയുന്നതും ഇതിലുണ്ട്. I love you എന്ന വാചകത്തോടെയാണ് യുവാവ് ചാറ്റ് അവസാനിപ്പിക്കുന്നത്.

യുവാവുമായി ലൈംഗിക ചാറ്റ്; 55-കാരനായ ബി.ജെ.പി നേതാവ് കുരുക്കിൽ 

ചെറുപ്പക്കാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ദൃശ്യങ്ങളും ഫോട്ടോകളും ഭോപാലിലെ മധ്യപ്രദേശ് ബി.ജെ.പി ഓഫീസിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതേതുടർന്നാണ് പ്രദീപ് ജോഷി സ്വമേധയാ രാജിവെച്ചത് എന്നാണ് റിപ്പോർട്ടുകൾ. തന്നെ വ്യക്തിഹത്യ ചെയ്യാൻ ചിലർ ശ്രമിക്കുന്നതായി പ്രദീപ് ജോഷി ആരോപിച്ചിരുന്നു.

കാണാതായ യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് മധ്യപ്രദേശ് കോൺഗ്രസ് സെക്രട്ടറി രാകേഷ് യാദവ് പത്രസമ്മേളനത്തിൽ ആരോപിച്ചു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണമാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.