LiveTV

Live

National

ബഹളംവെച്ച് രാജ്യസഭ പിരിഞ്ഞത് ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരം കാണാനെന്ന് സഭാംഗം 

കർണാടകത്തിൽ സർക്കാറിനെ വീഴ്ത്താൻ കേന്ദ്രം വഴിവിട്ടു കളിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും ബഹളംവെച്ചതിനെ തുടർന്ന് സഭ ദിവസത്തേക്കു പിരിഞ്ഞിരുന്നു.  

ബഹളംവെച്ച് രാജ്യസഭ പിരിഞ്ഞത് ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരം കാണാനെന്ന് സഭാംഗം 

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മത്സരം കാണാൻ പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ സ്തംഭിപ്പിച്ചുവെന്ന ആരോപണവുമായി രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻദാസ് ഗുപ്ത. കർണാടകത്തിൽ സർക്കാറിനെ വീഴ്ത്താൻ കേന്ദ്രം വഴിവിട്ടു കളിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും തുടർച്ചയായി ബഹളംവെച്ചതിനെ തുടർന്ന് സഭ ദിവസത്തേക്കു പിരിഞ്ഞിരുന്നു.

ഇതേപ്പറ്റി, ഇന്ത്യയിലെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിൽ എഡിറ്റോറിയൽ പോസ്റ്റിലിരുന്ന സ്വപൻ ദാസ്ഗുപ്ത ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

'കോൺഗ്രസും തൃണമൂലും രാജ്യസഭ തടസ്സപ്പെടുത്തിയതും സഭ ദിവസത്തേക്ക് പിരിഞ്ഞതും അവർക്ക് ക്രിക്കറ്റ് കാണേണ്ടതുള്ളതു കൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നു. മറ്റൊരു വിശദീകരണവും കാണുന്നില്ല'

രാവിലെ സഭ ചേർന്നയുടൻ തന്നെ കോൺഗ്രസ് അംഗങ്ങൾ ബഹളവുമായി നടുത്തളത്തിലിറങ്ങിയിരുന്നു. തൃണമൂൽ അംഗങ്ങളും ഉച്ചത്തിൽ പ്രതിഷേധിച്ചതോടെ ചെയറിലുണ്ടായിരുന്ന വെങ്കയ്യ നായിഡു ഉച്ചവരെ സഭ പിരിച്ചുവിട്ടു. ചോദ്യോത്തരവേളക്കായി സഭ ചേർന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് ശാന്തരാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ സഭ പിരിയുകയായിരുന്നു.