LiveTV

Live

National

യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം

വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ഭേദഗതി അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നു.

യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം

അന്വേഷണ ഏജന്‍സികളുടെ അമിതാധികാര പ്രയോഗത്തിന് വഴിവെക്കുന്നതാണ് യു.എ.പി.എ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി. വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ഭേദഗതി അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നു. കേസ് എടുത്താല്‍ സ്വത്ത് കണ്ടുകെട്ടാനും അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ടാകും. പൌരാവകാശ നിഷേധത്തിന് കുപ്രസിദ്ധി നേടിയ യു.എ.പി.എയുടെ ദുരുപയോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് പുതിയ ഭേദഗതിയെന്നാണ് ആക്ഷേപം.

ഭേദഗതി അനുസരിച്ച് ഭീകരവാദ ബന്ധം സംശയിച്ചാല്‍ തന്നെ ഒരു വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാം. അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്യാം. യു.എ.പി.എ നിയമത്തിന്‍റെ നാലാം വകുപ്പില്‍മാറ്റം വരുത്തുന്നതോടെ എന്‍.ഐ.എക്ക് ഇതിന് അധികാരം ലഭിക്കും. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കല്‍ ആരോപിതരുടെ ബാധ്യതയുമാകും. ഭേദഗതി നീതിന്യായ വ്യവസ്ഥയുടെ അന്തസത്തയോടുള്ള വെല്ലുവിളിയും വ്യക്തികളുടെ മൌലികാവകാശങ്ങളിലെ കയ്യേറ്റവുമാണെന്ന വിമര്‍ശം ശക്തമായിക്കഴിഞ്ഞു.

അന്വേഷണം ഇന്‍സ്പെക്ടര്‍ റാങ്കിന് താഴെയുള്ളവരെ ഏല്‍പിക്കാനും ഭേദഗതി ബില്ലില്‍ വ്യവസ്ഥയുണ്ട്. അന്വേഷണ ഏജന്‍സികളുടെ അമിതാധികാര പ്രയോഗത്തിനും ഇത് വഴിവെക്കും. നിലവിലെ നിയമപ്രകാരം സംഘടനകളെ ഭീകരവാദ സംഘടനകളായി പ്രഖ്യാപിക്കാന്‍‌ തന്നെ എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന്‍റെ അനുമതി വേണം.