LiveTV

Live

National

ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന പരാമര്‍ശം; മന്ത്രിയുടെ വീടിന് മുന്‍പില്‍ ഞണ്ടുകളെ തള്ളി പ്രതിഷേധം

എന്‍.സി.പി. പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.

ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന പരാമര്‍ശം; മന്ത്രിയുടെ വീടിന് മുന്‍പില്‍ ഞണ്ടുകളെ തള്ളി പ്രതിഷേധം

രത്‌നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ എന്‍.സി.പിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തള്ളിയാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വലിയ പെട്ടിയില്‍ നിറയെ ഞണ്ടുകളുമായി എന്‍.സി.പി പ്രവര്‍ത്തകര്‍ മന്ത്രി തനാജി സാവന്തിന്റെ വസതിക്ക് മുന്‍പിലെത്തുകയായിരുന്നു. തുടര്‍ന്ന് വസതിയിലേക്ക് ഞണ്ടുകളെ തുറന്നുവിട്ടു.

ഞണ്ടുകള്‍ ഡാം തുരന്നത് കാരണമാണ് രത്നഗിരിയിലെ തിവാരെ ഡാം തകര്‍ന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ജൂലൈ 3ന് ഡാം തകര്‍ന്ന് 19 പേരാണ് മരിച്ചത്.