LiveTV

Live

National

കര്‍ണാടക: വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നീക്കം; 8 എം.എല്‍.എമാരുടെ രാജി നിയമപരമല്ലെന്ന് സ്പീക്കര്‍ 

രാജിവെച്ച 13 പേരില്‍ എട്ട് പേരുടെ രാജി ക്രമപ്രകാരമല്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതിനിടെ മുംബൈയിലുള്ള എം.എല്‍.എമാര്‍ നാളെ ബംഗലൂരുവിലെത്തി നിര്‍ദിഷ്ട മാതൃകയില്‍ വീണ്ടും രാജി സമര്‍പ്പിക്കുമെന്ന് സൂചന

കര്‍ണാടക: വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നീക്കം; 8 എം.എല്‍.എമാരുടെ രാജി നിയമപരമല്ലെന്ന് സ്പീക്കര്‍ 

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നീക്കം. നിയമസഭാകക്ഷി യോഗത്തിന് എത്താതിരുന്ന രാജിവെച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. രാജിവെച്ച 13 പേരില്‍ എട്ട് പേരുടെ രാജി ക്രമപ്രകാരമല്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതിനിടെ മുംബൈയിലുള്ള എം.എല്‍.എമാര്‍ നാളെ ബംഗലൂരുവിലെത്തി നിര്‍ദിഷ്ട മാതൃകയില്‍ വീണ്ടും രാജി സമര്‍പ്പിക്കുമെന്ന് സൂചനകളുണ്ട്.

എം.എല്‍.എമാര്‍ രാജിയില്‍ ഉറച്ചു നിന്ന സാഹചര്യത്തിലാണ് ഇന്ന് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം നടന്നത്. വിമതരെ കൂടാതെ എട്ട് പേര്‍ പങ്കെടുത്തില്ല. ഇതില്‍ ആറ് പേര്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു. ബി.ജെ.പിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്ന അഞ്ജലി നിബാള്‍ക്കര്‍, കെ. സുധാകര്‍ എന്നിവരാണ് കത്ത് നല്‍കാതിരുന്നത്. ന്യൂനപക്ഷമായ സര്‍ക്കാറിന് കുറച്ചു ദിവസം കൂടി തുടരാന്‍ സാധിക്കുന്ന വിധത്തിലാണ് സ്പീക്കറുടെ നടപടികള്‍ ഉണ്ടായത്.

രാജിവെച്ച എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തും നല്‍കി. എന്നാല്‍ എട്ട് പേരുടെ രാജി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഇതില്‍ നിയമതടസമുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. ബാക്കിയുള്ള അഞ്ച് പേര്‍ നേരിട്ടെത്തി വിശദീകരണം നല്‍കുകയും വേണം. ഇതിനായി 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. എട്ട് പേര്‍ വീണ്ടും രാജിക്കത്ത് നല്‍കണം. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് മുംബൈയിലുള്ള 10 എം.എല്‍.എമാര്‍ വീണ്ടും അറിയിച്ചത്. വീണ്ടും രാജിക്കത്ത് നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

Also read: കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി നാഗേഷിന്റെ രാജി 

Also read: കര്‍ണാടക സര്‍ക്കാര്‍ നിലംപൊത്തുമോ? 

Also read: കര്‍ണാടക പ്രതിസന്ധി; എ.ഐ.സി.സി യോഗം ചേര്‍ന്നു