LiveTV

Live

National

സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്

കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു

 സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ  ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.

ശ്വേത ഭട്ടുമായുള്ള അഭിമുഖം

സഞ്ജീവ് ഭട്ടിനെ ജയിലില്‍ കണ്ടപ്പോ അദ്ദേഹത്തിന്‍റെ അവസ്ഥ എന്തായിരുന്നു. എന്ത് പറഞ്ഞു ?

കോടതി വിധി പറയുന്ന നേരത്താണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. നിരാശനായിരുന്നു. വര്‍ഷങ്ങളോളം നാടിന് സേവനം ചെയ്ത ഒരുദ്യോഗസ്ഥന് തിരിച്ച് കിട്ടിയത് നോക്കൂ.

നിയമ പോരാട്ടത്തില്‍ അടുത്ത നീക്കം എന്താണ് ?

ഹൈക്കോടതിയെ സമീപിക്കും. വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത ആഴ്ച സമര്‍പ്പിക്കും.

എത്രമാത്രം ആത്മവിശ്വാസമുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ?

നീതിബോധമുള്ള ഏത് ജഡ്ജിക്കും കേസിലെ ഗൂഢാലോചന തിരിച്ചറിയാനാകും. ഹൈക്കോടതിയില്‍ നിന്ന് നീതിലഭിക്കുമെന്നുറപ്പുണ്ട്. ഏകപക്ഷീയമായ വിചാരണയാണ് കീഴ്കോടതിയില്‍ നടന്ന്. സാക്ഷികളെ ക്രോസ് വിസ്താരത്തിനനുവദിച്ചില്ല. രേഖകള്‍ കൈമാറിയില്ല.

പൊതു സമൂഹത്തോട് പറയാനുള്ളത് ?

എല്ലാവരും കൂടയുണ്ടാകണം. സജ്ഞീവിനായി തെരുവിലിറങ്ങണം. ജനങ്ങളുടെ വിധിയും ദൈവ വിധിയും എല്ലാം മാറ്റിമറിക്കും

ഭര്‍ത്താവിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് എന്നും അഭിമാനമാണ് . 9 മാസമായി അദ്ദേഹം ഒപ്പമില്ല. എനിക്ക് സഞ്ജീവിനെ തിരികെ വേണം. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്..

Also read: സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് 101 ദിവസങ്ങള്‍; നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്വേതാ ഭട്ട്