LiveTV

Live

National

ആര്‍.എസ്.എസിനെതിരെ മുസ്‍ലിം ആള്‍ക്കൂട്ട മുദ്രാവാക്യം; പ്രചരിക്കുന്നത് വ്യാജ വീഡിയോ

ആര്‍.എസ്.എസിനെതിരെ  മുസ്‍ലിം ആള്‍ക്കൂട്ട  മുദ്രാവാക്യം; പ്രചരിക്കുന്നത് വ്യാജ വീഡിയോ

ആര്‍.എസ്.എസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ മുസ്‍ലിം ആള്‍ക്കൂട്ടം ജാഥ നടത്തുന്നതായ ട്വിറ്റര്‍/ഫേസ്ബുക്ക് വീഡിയോ ഈയടുത്ത് വലിയ വൈറലായിരുന്നു. ജാര്‍ഖണ്ഡില്‍ ഹിന്ദു ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ തബ്‍രീസ് അന്‍സാരിയുടെ മരണത്തില്‍ പ്രകോപിതരായ മുസ്‍ലിംങ്ങളുടെ പ്രതികരണം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് പുറത്ത് വരുന്ന വിവരം. ആര്‍.എസ്.എസ് മുര്‍ദ്ദാബാദ്, അല്ലാഹു അക്ബര്‍ എന്നീ മുദ്രാവാക്യങ്ങളോടെ പ്രചരിക്കുന്ന ശബ്ദത്തില്‍ വിപ്ലവത്തിന് വേണ്ടിയുള്ള ആഹ്വാനവുമുണ്ട്. വീഡിയോ ഇതിനകം 6800ന് മുകളില്‍ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ടുകഴിഞ്ഞു. വീഡിയോ നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും സുദര്‍ശന്‍ ചാനലും പിന്നീട് കാണിക്കുകയുണ്ടായി.

എന്നാല്‍ ഈ വീഡിയോയിലെ ശബ്ദം വ്യാജമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. 2017ല്‍ ബിഹാറില്‍ നടന്ന മുഹറം ദിന പരിപാടിയുടെ പഴയെ വീഡിയോ വ്യാജ ഓഡിയോ കൂട്ടിചേര്‍ത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആര്‍.എസ്.എസ് മുര്‍ദ്ദാബാദ്, അല്ലാഹു അക്ബര്‍ എന്നീ മുദ്രാവാക്യങ്ങള്‍ ഇങ്ങനെ കൂട്ടിചേര്‍ത്തതാണെന്ന് വ്യക്തമാക്കുന്ന യഥാര്‍ത്ഥ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. യഥാര്‍ത്ഥ വീഡിയോയില്‍ ആളുകളോട് സാവധാനം നടന്നു നീങ്ങാന്‍ ആവശ്യപ്പെടുന്ന അനൌണ്‍സ്മെന്റാണ് കേള്‍ക്കാന്‍ സാധിക്കുക.

നേരത്തെ വീഡിയോ പോസ്റ്റ് ചെയ്ത സുദര്‍ശന്‍ ചാനല്‍ യാഥാര്‍ത്ഥ്യം വെളിവാകുന്ന വീഡിയോ പുറത്ത് വന്നതോടെ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിനെതിരെ  മുസ്‍ലിം ആള്‍ക്കൂട്ട  മുദ്രാവാക്യം; പ്രചരിക്കുന്നത് വ്യാജ വീഡിയോ