LiveTV

Live

National

വ്യക്തികളുടെ മൌലികാവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണ് യു.എ.പി.എ, എന്‍.ഐ.എ നിയമഭേദഗതികളെന്ന് പ്രതിപക്ഷം

അകാരണമായ അറസ്റ്റ് തടയുന്ന ഭരണഘടന അനുച്ഛേദം 22ന്റെ നഗ്നമായ ലംഘനമാണ് ഭേദഗതി

വ്യക്തികളുടെ മൌലികാവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണ് യു.എ.പി.എ, എന്‍.ഐ.എ നിയമഭേദഗതികളെന്ന് പ്രതിപക്ഷം

വ്യക്തികളുടെ മൌലികാവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണ് യു.എ.പി.എ, എന്‍.ഐ.എ നിയമഭേദഗതികളെന്ന് പ്രതിപക്ഷ എം.പിമാര്‍ ലോക്സഭയില്‍ ആരോപിച്ചു. അകാരണമായ അറസ്റ്റ് തടയുന്ന ഭരണഘടന അനുച്ഛേദം 22ന്റെ നഗ്നമായ ലംഘനമാണ് ഭേദഗതി. കുറ്റപത്രം സമര്‍പ്പിക്കാതെ നിരവധി പൌരന്മാര്‍ വര്‍ഷങ്ങളായി ഇപ്പോഴും വിചാരണത്തടവുകാരായി കഴിയുകയാണ്. ഈ സാഹചര്യത്തില്‍ ഭേദഗതി ബില്ലുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കുകയാണ്.

യു.എ.പി.എ, എന്‍.ഐ.എ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കുന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷ എംപിമാരുടെ വിമര്‍ശം. ഭീകരവാദ ബന്ധം സംശയിക്കുന്ന വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്നതാണ് യു.എ.പി.എ, എന്‍.ഐ.എ നിയമഭേദഗതി ബില്ലുകള്‍. ‌ഇതിന് പുറമെ ഡി.എന്‍.എ റെഗുലേഷന്‍ ബില്ലും ലോക്സഭയില്‍ അവതരിപ്പിച്ചു.