LiveTV

Live

National

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അനുനയ നീക്കങ്ങളുമായി കുമാരസ്വാമി,രാജിക്ക് തയ്യാറെന്ന് ഉപമുഖ്യമന്ത്രി

മന്ത്രിസഭയുടെ നിലനില്‍പ്പിനായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാനും തയ്യാറാണെന്നും പരമേശ്വര പറഞ്ഞു

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അനുനയ നീക്കങ്ങളുമായി കുമാരസ്വാമി,രാജിക്ക് തയ്യാറെന്ന് ഉപമുഖ്യമന്ത്രി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.സമവായ ചര്‍ച്ചയുടെ ഭാഗമായി രാജി വച്ച കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഢിയുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയുടെ നിലനില്‍പ്പിനായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാനും തയ്യാറാണെന്നും പരമേശ്വര പറഞ്ഞു. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡി.കെ ശിവകുമാറും പ്രതികരിച്ചു.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബംഗളൂരുവിൽ തിരിച്ചെത്തിയതു മുതൽ മാരത്തോൺ ചർച്ചകളായിരുന്നു. വിമാനത്താവളത്തിൽ വച്ച് ജെ.ഡി.എസ് നേതാക്കളുമായും പിന്നീട് നിയമസഭാ കക്ഷി യോഗത്തിലും അതു കഴിഞ്ഞ് കോൺഗ്രസ് നേതാക്കളുമായും ചർച്ചകൾ നടത്തി. രാത്രി ഏഴരയോടെ ആരംഭിച്ച ചർച്ചകൾ പന്ത്രണ്ടര വരെ നീണ്ടു. എന്നാൽ സമവായ ഫോർമുല ഉണ്ടായിട്ടില്ലെന്നാണ് സൂചന. യോഗങ്ങൾ നടക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര, കോൺഗ്രസ് മന്ത്രിമാരെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചത്. മന്ത്രിസഭാ വിപുലീകരണത്തിന് കോൺഗ്രസും ജെ.ഡി.എസും ഏകദേശ ധാരണയിൽ എത്തിയെന്നാണ് സൂചനകൾ. എന്നാൽ ആരൊക്കെ രാജി വയ്ക്കണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല.

കര്‍ണാടക പ്രതിസന്ധി; എ.ഐ.സി.സി യോഗം ചേര്‍ന്നു
Also Read

കര്‍ണാടക പ്രതിസന്ധി; എ.ഐ.സി.സി യോഗം ചേര്‍ന്നു

മുംബൈയിൽ കഴിയുന്ന എം.എൽ.എമാർ രാജിയിൽ ഉറച്ചു നിൽക്കുകയാണെന്നും ബംഗളുരുവിലേക്ക് തിരികെ പോകില്ലെന്നും അറിയിച്ചു. ഇതോടെയാണ് കാര്യങ്ങൾ ഭരണപക്ഷത്തിന്റെ കൈവിട്ടു പോയത്. കോൺഗ്രസിലെ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ജെ.ഡി.എസിലെ നേതാക്കൾ തന്നെ ആവശ്യപ്പെട്ടതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം; രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ നീക്കം
Also Read

കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം; രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ നീക്കം

കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; 11 എം.എല്‍.എമാര്‍ രാജിവെച്ചു
Also Read

കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; 11 എം.എല്‍.എമാര്‍ രാജിവെച്ചു