LiveTV

Live

National

‘ജീവന്‍ രക്ഷിക്കാന്‍ പേര് മാറ്റുന്നതാണ് നല്ലത്’; മുസ്‍ലിം ഉദ്യോഗസ്ഥന്‍ പറയുന്നു..

രാജ്യത്തെ മുസ്‌ലിംകളുടെ സുരക്ഷയിലുള്ള ആശങ്ക ട്വീറ്റിലൂടെയാണ് നിയാസ് ഖാന്‍ എന്ന ഉദ്യോഗസ്ഥന്‍ പങ്കുവെച്ചത്.

‘ജീവന്‍ രക്ഷിക്കാന്‍ പേര് മാറ്റുന്നതാണ് നല്ലത്’; മുസ്‍ലിം ഉദ്യോഗസ്ഥന്‍ പറയുന്നു..

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം പേര് മാറ്റുന്നതാണ് നല്ലതെന്ന് മധ്യപ്രദേശിലെ മുസ്‌ലിം ഉദ്യോഗസ്ഥന്‍. രാജ്യത്തെ മുസ്‌ലിംകളുടെ സുരക്ഷയിലുള്ള ആശങ്ക ട്വീറ്റിലൂടെയാണ് നിയാസ് ഖാന്‍ എന്ന ഉദ്യോഗസ്ഥന്‍ പങ്കുവെച്ചത്. താന്‍ മുസ്‍ലിമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മറ്റൊരു പേര് തേടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

"പുതിയ പേര് അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നെ രക്ഷിക്കും. തൊപ്പിയും താടിയും കുര്‍ത്തയും ഉള്‍പ്പെടെ ഒറ്റ നോട്ടത്തില്‍ മുസ്‍ലിമാണെന്ന് തെളിയിക്കുന്ന ഒന്നുമില്ലെങ്കില്‍ വ്യാജ പേര് പറഞ്ഞ് ആള്‍ക്കൂട്ടത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാം. പക്ഷേ പരമ്പരാഗത വേഷത്തില്‍ താടിയൊക്കെ വെച്ച് കഴിയുന്ന എന്റെ സഹോദരന്‍ ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്"- നിയാസ് ഖാന്‍ ട്വീറ്റ് ചെയ്തു.

മുസ്‌ലിംകളായ ബോളിവുഡ് നടന്മാരോടും നിയാസ് ഖാന് ചിലത് പറയാനുണ്ട്- "സ്വന്തം സിനിമകള്‍ ഓടണമെങ്കില്‍ പുതിയ പേരുകള്‍ കണ്ടെത്തുന്നതാണ് നല്ലത്. മുന്‍നിര താരങ്ങളുടെ സിനിമകള്‍ ഉള്‍പ്പെടെ പരാജയപ്പെടുകയാണ്. ഇതിന്‍റെ അര്‍ത്ഥമെന്തെന്ന് അവര്‍ മനസ്സിലാക്കണം".

നിയാസ് ഖാന്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജോലിയില്‍ തൊട്ടുകൂടായ്മ അനുഭവപ്പെടുന്നുവെന്നും പേരിനൊപ്പമുള്ള ഖാന്‍ ഒരു പ്രേതത്ത പോലെ തന്നെ വേട്ടയാടുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.