LiveTV

Live

National

പ്രണയം; മാതാപിതാക്കള്‍ മകളെ കൊന്ന് മൃതദേഹം ഗംഗയില്‍ തള്ളി

കൊല്‍ക്കൊത്തയിലെ മാല്‍ഡയിലുള്ള മഹേന്ദ്രത്തോള ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് 

 പ്രണയം;  മാതാപിതാക്കള്‍ മകളെ കൊന്ന് മൃതദേഹം ഗംഗയില്‍ തള്ളി

മകളുടെ പ്രണയ ബന്ധം എതിര്‍ത്ത മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി മൃതദേഹം ഗംഗാ നദിയില്‍ തള്ളി. കൊല്‍ക്കൊത്തയിലെ മാല്‍ഡയിലുള്ള മഹേന്ദ്രത്തോള ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

പതിനാറുകാരിയായ പെണ്‍കുട്ടി തൊട്ടടുത്ത ഗ്രാമത്തിലുള്ള അചിന്ത്യ മൊണ്ടാല്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കള്‍ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഗംഗാനദിയില്‍ കൊണ്ടുതള്ളുകയായിരുന്നു. സംഭവത്തില്‍ ധിരന്‍ മോണ്ടാല്‍ ഭാര്യ സുമതി മൊണ്ടാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. നീന്തല്‍ക്കാരുടെ നേതൃത്വത്തില്‍ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.