LiveTV

Live

National

അപകീര്‍ത്തി കേസ്; ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും

അപകീര്‍ത്തി കേസ്; ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ നല്‍കിയ ഹരജി  ഇന്ന് കോടതി പരിഗണിക്കും

ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്കെതിരെ അപകീര്‍ത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ നല്‍കിയ ഹരജി തിരുവനന്തപുരം കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനും, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കുമെതിരെ കേസ് എടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. തരൂരിനെ പാക് ചാരനെന്ന രീതിയില്‍ പരാമര്‍ശിച്ചതിനാണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്