LiveTV

Live

National

രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരായി ഹരജി നല്‍കിയത്.

രാഹുല്‍ ഗാന്ധിക്ക് ജാമ്യം

എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പട്‌ന ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍.എസ്.എസ് - ബി.ജെ.പി പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നും അതിന്റെ ഭാഗമാണ് കേസുകളെന്നും രാഹുല്‍ പ്രതികരിച്ചു.

ഒരാഴ്ചക്കിടെ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിക്കുന്ന രണ്ടാമത്തെ മാനനഷ്ട കേസാണിത്. കര്‍ണാടകയിലെ കോലാറില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു കേസ്. ബാങ്ക് തട്ടിപ്പുകേസില്‍ നീരവ് മോദിയെയും റഫാല്‍ അഴിമതില്‍ നരേന്ദ്ര മോദിയെയും കുറിച്ച് സംസാരിക്കവെയായിരുന്നു രാഹുലിനെ പ്രസ്താവന.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കോടതി നിര്‍ദേശപ്രകാരം ഹാജരായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ആര്‍.എസ്.എസും ബി.ജെ.പിയും രാഷ്ട്രീയമായി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണ് കേസുകളെന്ന് രാഹുല്‍ പ്രതികരിച്ചു.

ആര്‍.എസ്.എസ്- ബി.ജെ.പി പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയാണെന്ന പ്രസ്താവനക്കെതിരെ ആര്‍.എസ്.എസ് നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച മസ്ഗാവ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 15,000 രൂപയുടെ ബോണ്ടിലും ഒരാളുടെ ഈടിലുമായിരുന്നു ജാമ്യം.