LiveTV

Live

National

എം.എല്‍.എമാര്‍ ആരും രാജിവെക്കില്ലെന്ന് ഡി.കെ ശിവകുമാര്‍

224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം.

എം.എല്‍.എമാര്‍ ആരും രാജിവെക്കില്ലെന്ന് ഡി.കെ ശിവകുമാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആരും രാജിവെക്കില്ലെന്ന് ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശിവകുമാര്‍ പറഞ്ഞു. 11 എം.എല്‍.എമാരുടെ രാജി വാര്‍ത്ത പുറത്തുവന്നതോടെയാണ് കര്‍ണ്ണാടകയില്‍ ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. 224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ചേര്‍ന്നുള്ളത്. ഒരു ബി.എസ്.പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.