LiveTV

Live

National

കര്‍ണാടക പ്രതിസന്ധി; എ.ഐ.സി.സി യോഗം ചേര്‍ന്നു

സോണിയ ഗാന്ധി, എ.കെ ആന്റണി, ഗുലാം നബി ആസാദ് എന്നിവരും ശേഷം മുതിര്‍ന്ന നേതാക്കളും യോഗം ചേര്‍ന്നു.

കര്‍ണാടക പ്രതിസന്ധി; എ.ഐ.സി.സി യോഗം ചേര്‍ന്നു

കര്‍ണാടക പ്രതിസന്ധിയില്‍ ആശങ്കയില്‍ എ.ഐ.സി.സി. സോണിയാ ഗാന്ധി, എ.കെ ആന്റണി, ഗുലാം നബി ആസാദ് എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. നേതാക്കള്‍ തമ്മിലെ തര്‍ക്കമാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോട് സര്‍ക്കാരിനെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

അധ്യക്ഷനില്ലാത്ത സാഹചര്യത്തില്‍ കര്‍ണാടകയിലുണ്ടായ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിലാക്കുന്നതാണ്. രൂപീകരണം മുതല്‍ ആടി ഉലഞ്ഞ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ് കോണ്‍ഗ്രസ്. സോണിയ ഗാന്ധി, എ.കെ ആന്റണി, ഗുലാം നബി ആസാദ് എന്നിവരും ശേഷം മുതിര്‍ന്ന നേതാക്കളും യോഗം ചേര്‍ന്നു.

കര്‍ണാടക സര്‍ക്കാര്‍ താഴെ വീണാല്‍ മധ്യപ്രദേശിലും സമാന സാഹചര്യമുണ്ടാകും. ഇത് സാമ്പത്തികമായി പാര്‍ട്ടിയെ ബാധിക്കും. അതിനാല്‍ ഏത് വിധേനയും സര്‍ക്കാരിനെ നിലനിര്‍ത്താനാണ് നീക്കം. പ്രശ്‌ന പരിഹാരത്തിനായി സംഘടന കാര്യ ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തവുമുള്ള കെ.സി വേണുഗോപാലിനെ ചുമതലപ്പെടുത്തി.

Also read: രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം

രാജിവെച്ചവര്‍ സിദ്ധരാമയ്യയുടെ അടുപ്പക്കാരായതിനാല്‍ സിദ്ധരാമയ്യ, ജി പരമേശ്വര, ഡി.കെ ശിവകുമാര്‍ എന്നിവര്‍ തമ്മിലെ തര്‍ക്കമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നാണ് എ.ഐ.സി.സി വിലയിരുത്തല്‍. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് വിശ്വസിക്കുന്ന സിദ്ധരാമയ്യ സഖ്യ സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിക്കുകയും ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.