LiveTV

Live

National

കോഴി വ്യാപാരികളെ ശിവസേനാ കൗണ്‍സിലര്‍ മിലിന്ദ് വൈദ്യ കയ്യേറ്റം ചെയ്തു

ലോറികളുടെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം

 കോഴി വ്യാപാരികളെ ശിവസേനാ കൗണ്‍സിലര്‍ മിലിന്ദ് വൈദ്യ കയ്യേറ്റം ചെയ്തു

കോഴി വ്യാപാരികളെ ശിവസേനാ കൗണ്‍സിലര്‍ മിലിന്ദ് വൈദ്യ കയ്യേറ്റം ചെയ്തു. ലോറികളുടെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം. വ്യാപാരികളെ മിലിന്ദ് വൈദ്യ വൈദ്യയും കൂട്ടാളികളും അസഭ്യം വിളിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 കോഴി വ്യാപാരികളെ ശിവസേനാ കൗണ്‍സിലര്‍ മിലിന്ദ് വൈദ്യ കയ്യേറ്റം ചെയ്തു

മാഹിം റെയിൽ വേ സ്റ്റേഷൻ പരിസരത്ത് കോഴികളെയും കയറ്റി വന്ന വണ്ടികൾ പാർക്ക് ചെയ്ത വ്യാപാരികളെ മുൻ ബോംബേ മേയർ കൂടിയായ വൈദ്യ കയ്യേറ്റം ചെയ്യുകയായിരുന്നു. താനീ വിഷയം ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുമായി കഴിഞ്ഞ രണ്ടു വർഷമായി സംസാരിക്കുന്നുണ്ടെന്നും ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയെടുക്കാത്തതിനാലാണ് താൻ തന്നെ നടപടിയെടുത്തതെന്നും വൈദ്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു .

ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവമുണ്ടായത് . കോഴികളെയും കയറ്റി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്ന പരാതികളുണ്ട്.