LiveTV

Live

National

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബി.ജെ.പി

12 പേര്‍ രാജിവെച്ചതോടെ സര്‍ക്കാറിന്റെ അംഗസഖ്യ 105 ആയി കുറഞ്ഞു. എം.എല്‍.എമാര്‍ കുറഞ്ഞതോടെ, കേവല ഭൂരിപക്ഷം 107 ആയി

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബി.ജെ.പി

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനൊരുങ്ങി ബി.ജെ.പി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സഖ്യസര്‍ക്കാര്‍ ന്യൂനപക്ഷമായി കഴിഞ്ഞു. 225 അംഗസഭയില്‍ സഖ്യസര്‍ക്കാറിന് 105 പേരുടെ പിന്തുണയേ ഉള്ളു.

Also read: കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; 11 എം.എല്‍.എമാര്‍ രാജിവെച്ചു

Also read: എം.എല്‍.എമാര്‍ ആരും രാജിവെക്കില്ലെന്ന് ഡി.കെ ശിവകുമാര്‍

117 പേരുടെ പിന്തുണയുമായാണ് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയ്ക്ക് 105 സീറ്റുകളുമുണ്ട്. 12 പേര്‍ രാജിവെച്ചതോടെ സര്‍ക്കാറിന്റെ അംഗസഖ്യ 105 ആയി കുറഞ്ഞു. എം.എല്‍.എമാര്‍ കുറഞ്ഞതോടെ, കേവല ഭൂരിപക്ഷം 107 ആയി. ഇതിപ്പോള്‍ ബി.ജെ.പിയ്ക്ക് അവകാശപ്പെടാനും സാധിയ്ക്കും. ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിയ്ക്കുകയാണെന്നും ബി.എസ് യദ്യൂരിയപ്പ മുഖ്യമന്ത്രിയാകുമെന്നും ബി.ജെ.പി ക്യാംപ് പറയുന്നു.

കോണ്‍ഗ്രസ് - ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ രാജി സമര്‍പിച്ച ശേഷം ഗവര്‍ണറെ കാണുന്നു 
കോണ്‍ഗ്രസ് - ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ രാജി സമര്‍പിച്ച ശേഷം ഗവര്‍ണറെ കാണുന്നു 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ഭരണം പിടിയ്ക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ രാജിവെപ്പിച്ച്. സഭയിലെ സര്‍ക്കാറിന്റെ അംഗസംഖ്യ കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിലേയ്ക്കാണ് ഇന്നത്തെ രാജിയിലൂടെ ബി.ജെ.പി എത്തിയത്. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും പ്രതിസന്ധി പരിഹരിയ്ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബംഗളൂരുവില്‍ എത്തി കഴിഞ്ഞു. വിദേശത്തുള്ള മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും ഇന്ന് രാത്രിയും നാളെ രാവിലെയുമായി എത്തും. മന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുമുണ്ട്.