LiveTV

Live

National

ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്

എ.എന്‍.ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നതായി വാര്‍ത്ത നല്‍കിയിരുന്നു

ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്

മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് വ്യാജ വാര്‍ത്ത. ബംഗളൂരുവില്‍ വെച്ച് അഞ്ജു ബി.ജെ.പി അംഗത്വം സീകരിച്ചതായി എ.എന്‍.ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അഞ്ജു ബോബി ജോര്‍ജ് മീഡിയ വണിനോട് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെയാണ് മുന്‍ ഇന്ത്യന്‍ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത ചിത്രമടക്കം എ.എന്‍.ഐ പുറത്ത് വിട്ടത്. ബംഗളൂരുവിലെ ബി.ജെ.പി പൊതുയോഗത്തില്‍ വെച്ച് അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു എന്നായിരുന്നുവാര്‍ത്ത.

ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും കുടുംബ സുഹൃത്തു കൂടിയായ വി മുരളീധരനെ കേന്ദ്ര മന്ത്രിയായതിനുശേഷം അഭിനന്ദനമറിയിക്കാനാണ് താന്‍ ബി.ജെ.പി വേദിയിലെത്തിയതെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയ ആദ്യ കായികതാരമാണ് അഞ്ജു ബോബി ജോര്‍ജ്ജ്. പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് അഞ്ജു ബോബി ജോര്‍ജ്ജിനെ നിയമിച്ചിരുന്നു. എന്നാല്‍ കായികമന്ത്രി ആയിരുന്ന ഇ പി ജയാരാജനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു.