LiveTV

Live

National
live

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

ഇന്ധനവില കൂടും

പെട്രോള്‍,ഡീസല്‍ വില കൂടും. സ്വര്‍ണ്ണത്തിന്റെയും വില കൂടും. ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. അഞ്ചു കോടി വരെ വിറ്റുവരവുള്ളവര്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കണം. രണ്ടു മുതല്‍ അഞ്ചു കോടി വരെ വരുമാനമുള്ളവര്‍ക്ക് മേല്‍ അധിക സര്‍ചാര്‍ജ് ഈടാക്കും. അഞ്ചു കോടിയിലധികം വരുമാനമുള്ളവര്‍ക്ക് മേല്‍ കൂടുതല്‍ ‍നികുതി ചുമത്തും.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

അമ്പത് കോടിയിലധികം വിറ്റുവരവുള്ളവര്‍ക്ക് മേല്‍ ഡിജിറ്റല്‍ ചെലവു കുറഞ്ഞ ഡിജിറ്റല്‍ ഇടപാട് നിര്‍ബന്ധമാക്കും. ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. പ്രതിവര്‍ഷം ഒരു കോടിയിലധികം ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നവര്‍ക്ക് രണ്ട് ശതമാനം അധിക നികുതി ചുമത്തും.

Last updated

പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാം

പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാം. ഐടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ മതിയാകും. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പരസ്പര ഉപയോഗമുള്ളതാക്കും. പതിനഞ്ച് വര്‍ഷം വരെയുള്ള ഭവന വായ്പയില്‍ ഏഴ് ലക്ഷം വരെ നികുതിയിളവ് ലഭിക്കും.

അടുത്ത മാര്‍ച്ച് 31 വരെ ഒന്നര ലക്ഷത്തിന്റെ അധിക നികുതിയിളവ്. നാല്‍പത്തഞ്ച് ലക്ഷം വരെയുള്ള ഭവന വായ്പയില്‍ 2021 മാര്‍ച്ച് 31 വരെ മൂന്നര ലക്ഷം നികുതിയിളവ് ഉണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഹരി വില സംബന്ധിച്ച പരിശോധനയില്‍ ഇളവുകള്‍ ലഭിക്കും.

Last updated

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ്

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ്. 99 ശതമാനം കമ്പനികളെയും 25 ശതമാനം കോര്‍പ്പറേറ്റ് നികുതിക്ക് കീഴില്‍ കൊണ്ടു വരും. അ‍ഞ്ചു ലക്ഷം ആദായ നികുതിക്കുള്ള വരുമാന പരിധി.

Last updated

ഇടത്തരക്കാരെ നികുതി ഭാരത്തില്‍ നിന്ന് ഒഴിവാക്കും

ഇടത്തരക്കാരെ നികുതി ഭാരത്തില്‍ നിന്ന് ഒഴിവാക്കും. പ്രത്യക്ഷ നികുതിയില്‍ 78 ശതമാനം വര്‍ധന ഉണ്ടാകും. 6.38 ലക്ഷം കോടിയില്‍ നിന്ന്11.37 കോടിയായി നികുതി ദായകരുടെ സംഖ്യ ഉയര്‍ന്നു ഒന്ന്, രണ്ട്. അഞ്ച്,പത്ത്, ഇരുപത് രൂപയുടെ നാണയങ്ങളുടെ പുതിയ സീരീസ് ഇറക്കും.

Last updated

മികച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് വായ്പ

മികച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കും. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ ആര്‍.ബി.ഐയുടെ നിയന്ത്രണം ശക്തമാക്കും. പൊതുമേഖലാ ബാങ്കുകള്‍ക്ക് എഴുപതിനായിരം കോടി മൂലധന നിക്ഷേപം. പതിനേഴ് ടൂറിസം കേന്ദ്രങ്ങളെ ലോകനിലവാരത്തിലേക്കുയര്‍ത്തും.

Last updated

പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൂന്ന് പുതിയ എംബസികള്‍ തുറക്കും. പ്രവാസികള്‍ക്കും വിദേശികള്‍ക്കുമായി ഭാരതത്തെ അറിയുക ക്വിസ് പരിപാടി, പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എന്നിവ പദ്ധതിയിലുണ്ട്.

എല്ലാ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുടെയും ജന്‍ ധന്‍ അക്കൌണ്ട് വഴി അയ്യായിരം രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ്. വനിതാ സ്വയം സഹായ സംഘങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു ലക്ഷം വരെ മുദ്രാ വായ്പ എന്നിവ ലഭ്യമാക്കും.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

Last updated

തോട്ടിപ്പണിക്കായി യന്ത്രങ്ങളും റോബോട്ടുകളും

തോട്ടിപ്പണിക്കായി യന്ത്രങ്ങളെയും റോബോട്ടുകളെയും ഉപയോഗിക്കും. വ്യത്യസ്ത തൊഴില്‍ നിയമങ്ങളെ മൂന്ന് തൊഴില്‍ നിയമങ്ങളായി ലഘൂകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ടെലിവിഷന്‍ ചാനല്‍. ത്രീഡി മാപ്പിങ്,വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകളുണ്ടാക്കും.

Last updated

ബഹിരാകാശ മേഖലയില്‍ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ‍് കമ്പനി

ബഹിരാകാശ മേഖലയില്‍ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ‍് എന്ന കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഈ കമ്പനി വഴി ബഹിരാകാശ മേഖലയിലെ വാണിജ്യവല്‍ക്കരണം ഊര്‍ജിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

Last updated

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ ഈ വര്‍ഷം

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ ഈ വര്‍ഷം പാസാക്കും. വിദേശ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരും. ഈ വര്‍ഷം 400 കോടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അനുവദിക്കും.

നാഷണല്‍ റിസേര്‍ച്ച് ഫൌണ്ടഷന് വേണ്ടി വ്യത്യസ്ത മന്ത്രാലയങ്ങളുടെ ഫണ്ടുകള്‍ സംയോജിപ്പിക്കും. നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ സ്ഥാപിച്ച് ഗവേഷണ മേഖലയില്‍ ഗ്രാന്റ് അനുവദിക്കും. വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനായി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരും.

Last updated

എല്ലാ ഗ്രാമീണ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കാന്‍ ജല്‍ ജീവന്‍ മിഷന്‍

മഴവെള്ള സംഭരണം, കിണര്‍ റീ ചാര്‍ജ്, ജല മാനേജ്മെന്റ്, ജല പുനരുപയോഗം എന്നിവക്ക് പദ്ധതികള്‍. 2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കാന്‍ ജല്‍ ജീവന്‍ മിഷന്‍. കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉല്‍പാദനത്തിനായി സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കും. പതിനായിരം കാര്‍ഷിക ഉല്‍പാദക സംഘങ്ങള്‍ രൂപീകരിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം. ഗ്രാമീണ വ്യവസായ മേഖലയില്‍ എഴുപത്തയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കും.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

Last updated

അഞ്ച് വര്‍ഷത്തിനകം ഒന്നേകാല്‍ ലക്ഷം കി.മീ ഗ്രാമീണ റോഡുകള്‍

അഞ്ച് വര്‍ഷത്തിനകം ഒന്നേകാല്‍ ലക്ഷം കി.മീ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും. മുളയുല്‍പ്പന്നങ്ങള്‍, ഖാദി,തേന്‍ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.

Last updated

2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്

2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.

Last updated

സംസ്ഥാന പാതകള്‍ നവീകരിക്കും

ഭാരത് മാല രണ്ടാം ഘട്ടത്തിനായി സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകള്‍ നവീകരിക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. റൂപേ കാര്‍ഡ് വഴി,മെട്രോ, ബസ് ചാര്‍ജ്, ടോള്‍, ഷോപ്പിങ്, പണം പിന്‍വലിക്കല്‍ എന്നിവ സാധ്യമാക്കും.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

Last updated

ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കാന്‍ വെബ് പോര്‍ട്ടല്‍

ഒരു കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും മാത്രമുണ്ടെങ്കില്‍ പെന്‍ഷന്‍, റീട്ടെയില്‍ വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കാന്‍ വെബ് പോര്‍ട്ടല്‍. വായ്പ 59 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും. ക്രോസ് സബ്സിഡി ഒഴിവാക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടും. ഗ്യാസ് ഗ്രിഡ് വാട്ടര്‍ ഗ്രിഡ്, ഐ വേ എന്നിവ ആവിഷ്കരിക്കും. വണ്‍ നേഷന്‍ ,വണ്‍ ഗ്രിഡ് പദ്ധതി വൈദ്യുതി വിതരണത്തിനായി ആവിഷ്കരിക്കും.

Last updated

വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും

അഞ്ച് ബില്യണ്‍ യു.എസ് ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. ഈ വര്‍ഷം തന്നെ മൂന്ന് ട്രില്യണ്‍ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റും.

Last updated

റെയില്‍വെയില്‍ 10 വര്‍ഷത്തിനകം 50 ലക്ഷം കോടി നിക്ഷേപിക്കും

പത്ത് വര്‍ഷത്തിനകം 50 ലക്ഷം കോടി റെയില്‍വെയില്‍ നിക്ഷേപിക്കും. പരിസ്ഥിതി സൌഹൃദ പൊതുഗതാഗതം സാധ്യമാക്കും. ഗംഗയിലൂടെ ജലയാത്ര ഊര്‍ജ്ജിതമാക്കും. ഗംഗയിലൂടെ ചരക്ക് നീക്കം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കും.

Last updated

സാധാരണക്കാര്‍ക്ക് വിമാന ഗതാഗതം സാധ്യമാക്കും

ചെറുനഗരങ്ങളെ വിമാന മാര്‍ഗം ബന്ധിപ്പിക്കാന്‍ ഉഡാന്‍ പദ്ധതി. സാധാരണക്കാര്‍ക്ക് വിമാന ഗതാഗതം സാധ്യമാക്കും. 670 കി.മീ മെട്രോ പാത നിര്‍മിക്കും.300 കിലോ മീറ്റര്‍ മെട്രോക്ക് പോയ വര്‍ഷം അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Last updated

നവ ഇന്ത്യ ലക്ഷ്യമെന്ന് ധനമന്ത്രി

നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.

Last updated

ബജറ്റ് അവതരണം തുടങ്ങി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുകയാണ്. നികുതി ഇളവുകളില്‍ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റിനെ ഉറ്റുനോക്കുന്നത്.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

Last updated

ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി

മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. സഹമന്ത്രി അനുരാഗ് താക്കൂറും ഒപ്പമുണ്ട്.

Last updated

സാമ്പത്തിക മാന്ദ്യത്തെ മറികടക്കുക, സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ച് വരുന്നത്. അധിക വിഭാഗ സമാഹരണത്തിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തണം. ഇതിനായി 2015 നിര്‍ത്തലാക്കിയ സമ്പന്നര്‍ക്കുള്ള നികുതി അടക്കമുള്ളവ വീണ്ടും ഏര്‍പ്പെടുത്തുമെന്നുള്ള സൂചനകളും ഉയരുന്നുണ്ട് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണ് ഇത്.

ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; നികുതി ഭാരം കൂടില്ല, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചകവാതകവും Live Blog

Last updated