LiveTV

Live

National

എന്തിനാണ് സഞ്ചാരികളെ മണാലിയെ ഇങ്ങനെ കൊല്ലുന്നത് ?...

എന്നാല്‍ ഇവര്‍ ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ ഉപേക്ഷിച്ച് പോയ മാലിന്യമാകട്ടേ 2000 ടണ്ണും. 

എന്തിനാണ് സഞ്ചാരികളെ മണാലിയെ ഇങ്ങനെ കൊല്ലുന്നത് ?...

സഞ്ചാരികളുടെ സ്വര്‍ഗഭൂമിയാണ് ഹിമാചല്‍പ്രദേശിലെ മണാലി. സീസണുകളില്‍ യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. സഞ്ചാരികളെ മണാലി മാടിവിളിക്കുമെങ്കിലും അവര്‍ ഇവിടെ ഉപേക്ഷിച്ചുപോകുന്ന മാലിന്യങ്ങള്‍ അധികൃതര്‍ക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്.

എന്തിനാണ് സഞ്ചാരികളെ മണാലിയെ ഇങ്ങനെ കൊല്ലുന്നത് ?...

ടൂറിസം സീസണുകളില്‍ ഒരു ദിവസം മാത്രം 30 മുതല്‍ 40 ടണ്‍ വരെയാണ് ഇവിടെ സഞ്ചാരികള്‍ വലിച്ചെറിഞ്ഞുപോകുന്ന മാലിന്യങ്ങളുടെ ഭാരം. മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം മണാലിയുടെ സൌന്ദര്യവും തണുപ്പും ആസ്വദിക്കാന്‍ എത്തിയത് 10 ലക്ഷത്തോളം സഞ്ചാരികളാണ്. എന്നാല്‍ ഇവര്‍ ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ ഉപേക്ഷിച്ച് പോയ മാലിന്യമാകട്ടേ 2000 ടണ്ണും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മണാലിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ശേഖരിച്ചതാണ് ഇതുമുഴുവനും. ഇതിലാണെങ്കില്‍ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെയാണ്. ഇവ സംസ്കരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മണാലിയിലെ മലനിരകളില്‍ ഇപ്പോഴും മാലിന്യക്കൂമ്പാരം മലപോലെ ഉയരുകയാണ്.

എന്തിനാണ് സഞ്ചാരികളെ മണാലിയെ ഇങ്ങനെ കൊല്ലുന്നത് ?...

മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് ഇവിടെയുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ചയെ തുടങ്ങു. ഒരു ദിവസം 100 ടണ്‍ മാലിന്യം സംസ്കരിച്ച് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. സഞ്ചാരികള്‍ ഒഴുകിയെത്തുന്ന മാസങ്ങളില്‍ ദിവസം 35 ടണ്‍ മാലിന്യമെങ്കിലും ഇവിടെ കൂന്നുകൂടും. മറ്റു ദിവസങ്ങളില്‍ ശരാശരി 10 ടണ്‍ മാലിന്യമാണ് ഇവിടെ ശേഖരിക്കപ്പെടുന്നത്. ഇതേസമയം, മണാലി മാത്രമല്ല മാലിന്യം മൂലം ശ്വാസംമുട്ടുന്നത്. കുളു, കസോള്‍, ബഞ്ചാര്‍ തുടങ്ങിയ ഇടങ്ങളൊക്കെയും മാലിന്യം കുന്നുകൂടുന്നുണ്ട്.