LiveTV

Live

National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി, സുപ്രീം കോടതി തള്ളി 

അഭിഭാഷകനായ എം.എൽ ശർമയാണ് പരമോന്നത കോടതിയെ സമീപിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി, സുപ്രീം കോടതി തള്ളി 

ന്യൂഡൽഹി: ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ബാലറ്റ് പേപ്പറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.

ജനപ്രാതിനിധ്യ നിയമത്തിലെ (61 എ) വ്യവസ്ഥ പ്രകാരം പൊതുതെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് സാധുതയില്ലെന്നു വാദിച്ച് അഭിഭാഷകനായ എം.എൽ ശർമയാണ് പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ, പൊതുതെരഞ്ഞെടുപ്പ് മൊത്തത്തിൽ മാറ്റി നടത്താൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നു വ്യക്തമാക്കി റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.

നേരത്തെ, വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിച്ച വിവിപാറ്റ് യന്ത്രത്തിലെ രശീതികളിൽ 50 ശതമാനം എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് 21 രാഷ്ട്രീയ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു മണ്ഡലത്തിൽ ഒരു ബൂത്തിലെ മാത്രം വിവിപാറ്റ് എണ്ണുകയെന്ന കമ്മീഷൻ തീരുമാനത്തിനെതിരെ ആയിരുന്നു ഹർജി. അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണണമെന്ന നിർദേശമാണ് കോടതി നൽകിയത്. 25 ശതമാനമെങ്കിലും വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.