LiveTV

Live

National

രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍ 

മകളുടെ വിവാഹം നടത്താന്‍ ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്.

രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍ 

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്.

കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. മകളുടെ വിവാഹം നടത്തണമെന്ന ആവശ്യമാണ് നളിനി കോടതിയില്‍ ഉന്നയിച്ചത്. നളിനി സ്വയം കോടതിയില്‍ ഹാജരായി പരോളിനായി വാദിക്കുകയായിരുന്നു. എന്നാല്‍ ആറ് മാസം പരോള്‍ നല്‍കാനാവില്ലെന്നും നിയമ പ്രകാരം ഒരു മാസത്തെ പരോളേ അനുവദിക്കാവൂ എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍ 

മാധ്യമങ്ങളോട് സംസാരിക്കരുത്, രാഷ്ട്രീയക്കാരെ ബന്ധപ്പെടരുത്, തമിഴ്നാട് ജയില്‍ ചട്ടങ്ങള്‍ എല്ലാം അനുസരിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്. നളിനിയുടെ സുരക്ഷയ്ക്കുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

1991ല്‍ ശ്രീപെരുംപത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിക്കിടെ മനുഷ്യ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ വധശിക്ഷയാണ് ആദ്യം വിധിച്ചത്. പിന്നീട് 2000ല്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു.