LiveTV

Live

National

ഐ.ഐ.ടികളും ലോക റാങ്കിങും: നിര്‍മല സീതാരാമന്‍ പറഞ്ഞത് കള്ളം 

ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബാംഗ്ലൂര്‍ തുടങ്ങിയവ 2014ന് ശേഷമാണ് ആഗോളതലത്തിലെ ടോപ് 200 യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെട്ടതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്

 ഐ.ഐ.ടികളും ലോക റാങ്കിങും: നിര്‍മല സീതാരാമന്‍ പറഞ്ഞത് കള്ളം 

ഐ.ഐ.ടികള്‍ 2014ന് ശേഷമാണ് ലോക റാങ്കിങില്‍ 200 റാങ്കിനുള്ളില്‍ വന്നതെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം തെറ്റ്. രേഖകളെ അടിസ്ഥാനമാക്കി നാഷണല്‍ ഹെറാള്‍ഡാണ് ബജറ്റ് പ്രസംഗത്തിനിടയിലെ മന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത്.

ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബാംഗ്ലൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍ തുടങ്ങിയവ 2014ന് ശേഷമാണ് ആഗോളതലത്തിലെ ടോപ് 200 യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെട്ടതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. എന്നാല്‍ 2004ലെ ലോക യൂണിവേഴ്സിറ്റി റാങ്കിങില്‍ 41ആം സ്ഥാനമുണ്ടായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക്.

2005ലെ പട്ടിക പ്രകാരം 50ആം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഇതേ വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് 84ആം റാങ്കും ജെ.എന്‍.യു 192ആം റാങ്കും സ്വന്തമാക്കി. 2006ല്‍ ലോകറാങ്കിങില്‍ 57ആം സ്ഥാനത്തായിരുന്നു ഐ.ഐ.ടി. ഐ.ഐ.എം നില മെച്ചപ്പെടുത്തി 57ആം സ്ഥാനത്തും ജെ.എന്‍.യു 183ആം സ്ഥാനത്തും എത്തി.

2008ല്‍ ഐ.എ.ടി ഡല്‍ഹി 154ആം റാങ്കും ഐ.ഐ.ടി ബോംബെ 174ആം റാങ്കും സ്വന്തമാക്കി. രണ്ട് ഐ.ഐ.ടികളും പ്രത്യേകം പ്രത്യേകം പട്ടികയില്‍ ഇടംപിടിച്ചത് 2008ലാണ്. 2009ല്‍ ഐ.ഐ.ടി ഡല്‍ഹി 181ആം സ്ഥാനത്തും ഐ.ഐ.ടി ബോംബെ 163ആം സ്ഥാനത്തുമായിരുന്നു. അതായത് യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2004-2014 കാലത്ത് തന്നെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.