LiveTV

Live

National

‘പാശ്ചാത്യചിന്തയോടുള്ള അടിമത്തം’ ഉപേക്ഷിക്കാനെത്തിയ നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് ഇംഗ്ലീഷിൽ 

പാശ്ചാത്യ ചിന്തകളോടുള്ള അടിമത്തം ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് സ്യൂട്ട്‌കേസിനു പകരം തുണി ഉപയോഗിച്ചതെന്ന് 

‘പാശ്ചാത്യചിന്തയോടുള്ള അടിമത്തം’ ഉപേക്ഷിക്കാനെത്തിയ നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് ഇംഗ്ലീഷിൽ 

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യമന്ത്രി നിർമല സീതാരാമൻ എത്തിയത് പതിവുകൾ തെറ്റിച്ച്. സ്യൂട്ട്‌കേസിനു പകരം ചുവന്ന തുണിയിൽ പൊതിഞ്ഞാണ് അവർ ബജറ്റ് രേഖകൾ കൊണ്ടുവന്നത്. ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാൻ നിർമലയുടെ മാതാപിതാക്കളായ സാവിത്രി സീതാരാമനും നാരായൺ സീതാരാമനുമെത്തിയിരുന്നു.

മുഖ്യ സാമ്പത്തിക ഉപദേഷടാവ് കൃഷ്ണമൂർത്തി സുബ്രമണ്യനൊപ്പനും ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനുമൊപ്പമാണ് നിർമല നാലായി മടക്കിയ ചുവപ്പുതുണിയിലെ രേഖകളുമായി എത്തിയത്.

പാശ്ചാത്യ ചിന്തകളോടുള്ള അടിമത്തം ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് സ്യൂട്ട്‌കേസിനു പകരം തുണി ഉപയോഗിച്ചതെന്ന് കൃഷ്ണമൂർത്തി സുബ്രമണ്യൻ പറഞ്ഞു. അതേസമയം, പാശ്ചാത്യ ഭാഷയായ ഇംഗ്ലീഷിലാണ് നിർമല ബജറ്റ് പ്രസംഗം നടത്തുന്നത്.