LiveTV

Live

National

ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ്

എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും കുടിവെള്ളവും എത്തിക്കുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ്

ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ്. എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും കുടിവെള്ളവും എത്തിക്കുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന മഹാത്മ ഗാന്ധിയുടെ പ്രസ്താവന ഉദ്ധരിച്ചാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല സൌഭാഗ്യ പദ്ധതികള്‍ വഴി 2022ഓടെ എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും എത്തിക്കും. ഇതിന് പുറമെ 2024ഓടെ മുഴുവന്‍ വീടുകളിലേക്കും പൈപ്പ് ലൈന്‍ വഴി കുടിവെള്ളം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികളുമായി ഏകീകരിച്ചാകും ഹര്‍ ഗര്‍ ജല്‍ പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.

എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്ന ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷനും മന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി ഗ്രാമ-നഗര അന്തരം കുറയും. ഗ്രാമങ്ങളുടെ അടിസ്ഥാന സൌകര്യ വികസനവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രഖ്യാപനം. ഒരു ലക്ഷത്തി 25000 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കും. ഇതിനായി 80250 കോടി രൂപയാണ് വകയിരുത്തി. പ്രധാന്‍മന്ത്രി ആവാസ് യോചന വഴി 2022ഓടെ ഒരു കോടി 95 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കും. കര്‍ഷിക ഗ്രാമങ്ങളുടെ ശാക്തീകരണം വഴി 75000 കര്‍ഷക സംരംഭകരെ ഉണ്ടാക്കിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.