LiveTV

Live

National

‘നാം സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ അവര്‍ ആ സമരത്തിനെതിരെ പോരാടി’ ആര്‍.എസ്.എസിനെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോ വൈറല്‍

നാം സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ അവര്‍ ആ സമരത്തിനെതിരെ പോരാടി

‘നാം സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ അവര്‍ ആ സമരത്തിനെതിരെ പോരാടി’ ആര്‍.എസ്.എസിനെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോ വൈറല്‍

ആര്‍എസ്എസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. ആര്‍എസ്എസ് തുടര്‍ച്ചയായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തത്. ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ രാഹുല്‍ ഗാന്ധി മുംബൈ കോടതിയില്‍ ഹാജരായ അതേ ദിവസം തന്നെയാണ് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്.

'ആര്‍.എസ്.എസ് എന്താണെന്ന് നിങ്ങള്‍ക്കറിയാമെന്ന് ധരിക്കുന്നുണ്ടെങ്കില്‍, ഒരിക്കല്‍കൂടി ചിന്തിക്കൂ. ബ്രിട്ടീഷിന് സ്തുതി ഗീതങ്ങള്‍ പാടിയും അക്രമങ്ങള്‍ അഴിച്ചുവിട്ടും മഹാത്മാ ഗാന്ധിയെ വധിച്ചുമെല്ലാം അവര്‍ രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു,' എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്

'ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്ഗെവാര്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കരുതെന്ന് സംഘത്തോട് പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് സംഘ്പരിവാര്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ബ്രിട്ടീഷുകാരുമായുള്ള സൌഹൃദത്തിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി. ദേശീയ പതാകയെ അപമാനിച്ചു. ഗാന്ധിജിയെ കൊലപ്പെടുത്തി. അവര്‍ ഉദാരവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ചു. എതിരാളികളിലെ സ്ത്രീകളെ മാനബംഗപ്പെടുത്തുന്നത് പരോധര്‍മമാണെന്ന് സവര്‍ക്കര്‍ പറഞ്ഞു. ചുരുക്കത്തില്‍ നാം സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ അവര്‍ ആ സമരത്തിനെതിരെ പോരാടി.' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.