LiveTV

Live

National

ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും

സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്

ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും

ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും. മാധ്യമ പ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആര്‍.എസ്.എസുമായി ബന്ധിപ്പിച്ച് പൊതുവേദിയിൽ സംസാരിച്ചു എന്നാണ് പരാതി.

ആര്‍.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മുംബൈ സ്വദേശി ധ്രുതിമാൻ ജോഷിയാണ് പരാതിക്കാരൻ. സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. മസ്ഗാവ് മെട്രോ പോളിറ്റൺ മജിസ്ട്രേറ്റ് കോടതി 10 മണിക്കാണ് കേസ് പരിഗണിക്കുക.