LiveTV

Live

National

സമ്പദ് രംഗത്തെ രക്ഷിക്കാനുള്ള ഒരു ശ്രമങ്ങളും ബജറ്റില്‍ സര്‍ക്കാര്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രഭാത് പട്നായിക്

വിവിധ വികസന പദ്ധതികള്‍ കൊണ്ടുവന്ന് സമ്പദ് രംഗത്തെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കണമെന്നതാണ് പൊതുവെ ഉയരുന്ന ആവശ്യം 

സമ്പദ് രംഗത്തെ രക്ഷിക്കാനുള്ള ഒരു ശ്രമങ്ങളും ബജറ്റില്‍ സര്‍ക്കാര്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രഭാത് പട്നായിക്

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തിക മുരടിപ്പില്‍ നിന്ന് കരകയറ്റാന്‍ എന്ത് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനം. വിവിധ വികസന പദ്ധതികള്‍ കൊണ്ടുവന്ന് സമ്പദ് രംഗത്തെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കണമെന്നതാണ് പൊതുവെ ഉയരുന്ന ആവശ്യം. എന്നാല്‍ സമ്പദ് രംഗത്തെ രക്ഷിക്കാനുള്ള ഗൌരവമായ ഒരു ശ്രമങ്ങളും ബജറ്റില്‍ സര്‍ക്കാര്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദനായ പ്രഭാത് പട്നായിക് മീഡിയവണിനോട് പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 6.8 ലാണ്. തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലും. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ അതിനെ മറികടക്കാന്‍ ബജറ്റില്‍ എന്ത് സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നതാണ് അറിയേണ്ടത് . ധനകമ്മി പരിധി ഉയര്‍ത്തി കൂടുതല്‍ വായ്പ എടുക്കാനുള്ള അവസരം സൃഷ്ടിക്കണം, വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് സാമ്പത്തിക രംഗത്ത് പണമൊഴുക്കിനുള്ള സാഹചര്യം ഒരുക്കണം. ഉപോഭാഗം വര്‍ധിപ്പിക്കാന്‍ നികുതിയിളവുകള്‍ കൂട്ടണം തുടങ്ങി സാമ്പത്തിക രംഗത്തെ പഴയ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കാനുള്ള ഒരുപടി നിര്‍ദേശങ്ങള്‍ അന്തരീക്ഷത്തിലുണ്ട്.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വരുമാനവും വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി 2015 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സമ്പന്നര്‍ക്ക് മേലുളള വെല്‍ത്ത് ടാക്സ് , പരമ്പരാഗത സ്വത്തിന് മുകളിലുള്ള നികുതി എന്നിവ വീണ്ടും കൊണ്ടുവരാനുള്ള ആവശ്യകതയും ഇപ്പോഴുണ്ട്.