LiveTV

Live

National

രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു

രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച കത്ത് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ നവീകരണത്തിന് കടുത്ത നടപടികള്‍ വേണമെന്നും നാല് പേജുള്ള കത്തിലുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചേര്‍ന്ന പ്രവര്‍ത്ത സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതോടെ വന്ന പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവക്കുന്നതായി അനൗദ്യോഗികമായി അറിയിച്ചതിന് പിന്നാലെ രാഹുല്‍ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

Also read: രാജി നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി; പുതിയ അധ്യക്ഷനായി അനൗപചാരിക ചര്‍ച്ചകള്‍ സജീവം, ഷിന്‍ഡെ പരിഗണനയില്‍

Also read: രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം

ഉത്തരവാദിത്തം ഏറ്റെടുക്കല്‍ പാര്‍ട്ടി വളര്‍ച്ചക്ക് അനിവാര്യമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. തന്റെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. പുതിയ അധ്യക്ഷനെ താന്‍ നിര്‍ദേശിക്കുന്നത് ഉചിതമല്ല. ഒരു സംഘം നേതാക്കള്‍ ചേര്‍ന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നു പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസാണ് ജീവരക്തം. പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോള്‍ ഉപദേശം നല്‍കാന്‍ ഉണ്ടാകുമെന്നും രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. ട്വിറ്റര്‍ പേജില്‍ നിന്നും പാര്‍ട്ടി അധ്യക്ഷന്‍ എന്നെഴുതിയതും മാറ്റിയിട്ടുണ്ട്.

രാഹുല്‍ ഒഴിയുന്നതോടെ പാര്‍ട്ടിയുടെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോക്കോ ഗംഗാനദി ആസാദിനോ നല്‍കും. അധ്യക്ഷ പദവിയിലേക്ക് സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗേലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്.