LiveTV

Live

National

കശാപ്പ് നിരോധന വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി; സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

കന്നുകാലികളെ കശാപ്പിനായി ആയി കാളച്ചന്തകളിൽ വിൽക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് 2017ൽ കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്

കശാപ്പ് നിരോധന വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി; സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

ഭേദഗതി ചെയ്ത കശാപ്പ് നിരോധന വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. കന്നുകാലികളെ കശാപ്പിനായി ആയി കാളച്ചന്തകളിൽ വിൽക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആണ് 2017ൽ കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്.

പോത്തിറച്ചി കച്ചവട ക്ഷേമ അസോസിയേഷന്‍ ആണ് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിച്ചത്. ആദ്യം ഇറക്കിയ വിജ്ഞാപനത്തിനെതിരെ കേരളം ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയതോടെ കേന്ദ്രം വിജ്ഞാപനം ഭേതഗതി ചെയ്യുകയായിരുന്നു.