LiveTV

Live

National

ശബരിമലയില്‍ നിയമനിര്‍മ്മാണം ഉടനില്ലെന്ന് പാര്‍ലമെന്റില്‍ ബി.ജെ.പി

യുവതീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ കോടതിയുടെ പരഗിണനയിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ശബരിമലയില്‍ നിയമനിര്‍മ്മാണം ഉടനില്ലെന്ന് പാര്‍ലമെന്റില്‍ ബി.ജെ.പി

ശബരിമല വിധി മറികടക്കാനുള്ള നിയമ നിര്‍മ്മാണം ഉടനുണ്ടാകില്ലെന്ന് കേന്ദ്രം. വിഷയത്തില്‍ നിയമ നിര്‍‌മ്മാണം ആലോചിക്കുന്നുണ്ടോ എന്ന തിരുവനന്തപുരം എം.പി ശശി തരൂരിന്‍റെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി ലോക്സഭയില്‍ രേഖമൂലം നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്.

യുവതീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ കോടതിയുടെ പരഗിണനയിലാണ് എന്ന് മാത്രമാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ നെടുങ്കണ്ടം കസ്റ്റഡി മരണം ബി.ജെ.പി രാജ്യസഭയില്‍ ഉന്നയിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനമാണ് വിഷയം ഉന്നയിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടണം എന്ന് കണ്ണന്താനം ആവശ്യപ്പെട്ടു.