LiveTV

Live

National

വേട്ടക്കാര്‍ കൊന്ന അമ്മ കണ്ടാമൃഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; കണ്ണ് നിറക്കുന്ന വീഡിയോ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കസ്വാനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് 

 വേട്ടക്കാര്‍ കൊന്ന അമ്മ കണ്ടാമൃഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; കണ്ണ് നിറക്കുന്ന വീഡിയോ

മനുഷ്യരായാലും മൃഗമായാലും അമ്മ എന്നത് ഒരു വികാരം തന്നെയാണ്. അതും ചെറിയ പ്രായത്തില്‍ തന്നെ അമ്മയെ വിട്ടുപിരിയുക എന്നതും ഹൃദയഭേദകമാണ്. ഇവിടെ വേട്ടക്കാര്‍ കൊന്ന തന്റെ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് ഒരു കുഞ്ഞ് കണ്ടാമൃഗം. അമ്മയുടെ മൃതശരീരത്തിനും ചുറ്റും നടന്ന് അത് അമ്മയെ വിളിക്കുകയാണ്. കണ്ണ് നനയിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ഒരിക്കല്‍ പോലും നാം മൃഗങ്ങളെ ഉപദ്രവിക്കില്ല.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കസ്വാനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കൊമ്പിന് വേണ്ടിയാണ് വേട്ടക്കാര്‍ അമ്മ കണ്ടാമൃഗത്തെ കൊന്നതെന്ന് വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പ്രവീണ്‍ കുറിച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായിട്ടുണ്ട്. ഹൃദയം മുറിക്കുന്ന കാഴ്ചയെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.