LiveTV

Live

National

സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് പോകുന്നവര്‍ക്കുള്ള സേവന നികുതിക്ക് കോടതിയുടെ സ്റ്റേ

സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും യാതൊരു ടാക്‌സും ഈടാക്കാത്ത സാഹചര്യത്തിലാണ് അതേ ലക്ഷ്യത്തിലേക്ക് സ്വകാര്യ ഗ്രൂപ്പ് വഴി പോകുന്നവരില്‍ നിന്നും സേവന നികുതി വാങ്ങുന്നത്.

സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് പോകുന്നവര്‍ക്കുള്ള സേവന നികുതിക്ക് കോടതിയുടെ സ്റ്റേ

സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് സേവന നികുതി ഈടാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. കേന്ദ്ര തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഹജ്ജ് ഉംറ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാകുന്നത് വരെ നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ നാഗേശ്വരറാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും യാതൊരു ടാക്‌സും ഈടാക്കാത്ത സാഹചര്യത്തിലാണ് അതേ ലക്ഷ്യത്തിലേക്ക് സ്വകാര്യ ഗ്രൂപ്പ് വഴി പോകുന്നവരില്‍ നിന്നും സേവന നികുതി വാങ്ങുന്നത്. ഇത് പൗരവകാശ ലംഘനവും ഭരണഘട വിരുദ്ധവുമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെ സേവന നികുതി ആവശ്യപ്പെട്ട് തീര്‍‌ത്ഥാടകര്‍ക്ക് നോട്ടീസയക്കുന്നതും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതോടെയാണ് കേസ് തീര്‍പ്പാകുന്നത് വരെ സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയത്. പിന്നാലെ കോടതി തന്നെ ഈ നികുതി സ്റ്റേ ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ അവസാന വാരം കേസില്‍ അന്തിമ വാദം നടക്കും.