LiveTV

Live

National

ആകാശ് വിജയവര്‍ഗിക്ക് സ്വീകരണം; വിമര്‍ശനവുമായി മോദി

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ച ബി.ജെ.പി എം.എല്‍.എ ആകാശ് വിജയവര്‍ഗിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ആകാശ് വിജയവര്‍ഗിക്ക് സ്വീകരണം; വിമര്‍ശനവുമായി മോദി

ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയയുടെ മകനും എം.എല്‍.എയുമായ ആകാശ് വിജയവര്‍ഗിക്കെതിരെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. ആരുടെ മകനാണെങ്കിലും അപമര്യാദയായി പ്രവൃത്തിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മോദി ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ച ആകാശ് വിജയ് വര്‍ഗിയയുടെ നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയതിന് പിന്നാലെയാണ് മോദിയുടെ വിമര്‍ശനം.

 ആകാശ് വിജയവര്‍ഗിക്ക് സ്വീകരണം; വിമര്‍ശനവുമായി മോദി

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ച ബി.ജെ.പി എം.എല്‍.എ ആകാശ് വിജയവര്‍ഗിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ മുനിസിപ്പാലിറ്റി ഉദ്യോസ്ഥരുടെ പ്രതിഷേധമടക്കം നടന്നു. വ്യാപക വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശമുണ്ടായത്.

ആരുടെ മകനാണെങ്കിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മോദി പറഞ്ഞു. ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പിന്നീട് ബി.ജെ.പി എം.പി രാജീവ് പ്രതാപ് റൂഡിയും സ്ഥിരീകരിച്ചു

ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ് വിജയ് വര്‍ഗിയ. അറസ്റ്റ് ചെയ്യപ്പെട്ട ആകാശിന് കോടതി ജാമ്യം അനുവദിച്ചശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷമായാണ് സ്വീകരിച്ചത്. ഇന്‍ഡോറില്‍ വെടിയുതിര്‍ത്ത് നടത്തിയ ആഘോഷവും വലിയ വിവാദമായിരുന്നു