LiveTV

Live

National

പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തിന്റെ ഇന്ധന ടാങ്ക് തകര്‍ന്ന് വീണു

ഇന്ധന ടാങ്ക് വീണതറിഞ്ഞ ഉടന്‍ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെ ഇറക്കി.

പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തിന്റെ ഇന്ധന ടാങ്ക് തകര്‍ന്ന് വീണു

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനത്തിന്‍റെ ഇന്ധന ടാങ്ക് തകര്‍ന്നു വീണു. കോയമ്പത്തൂരിലെ സൂലൂര്‍ വ്യോമസേന താവളത്തിനു സമീപം ഇന്ന് രാവിലെയാണ് അപകടം. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും അപകടമില്ല.

സുലൂരിലെ വ്യോമസേന ആസ്ഥനത്തെ പരിശീലന പറക്കലിനിടെ തേജസ് എയര്‍ ക്രാഫ്റ്റിന്‍റെ ഇന്ധന ടാങ്ക് തകര്‍ന്ന് വീഴുകയായിരുന്നു. സമീപത്തെ കൃഷിയിടത്തിലേക്കാണ് വിമാനത്തിന്‍റെ ഇന്ധന ടാങ്ക് തകര്‍ന്ന് വീണത്. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

കൃഷിയിടത്തില്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇന്ധന ടാങ്ക് വീണതറിഞ്ഞ ഉടന്‍ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെ ഇറക്കി. തകര്‍ന്നു വീണ ഡീസല്‍ ടാങ്കിന്‍റെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.