LiveTV

Live

National

വനം വകുപ്പ് ഉദ്യോഗസ്ഥയെ ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി 

തെ​ല​ങ്കാ​ന​യി​ലെ ആ​സി​ഫാ​ബാ​ദ് ജി​ല്ല​യി​ലെ സി​ര്‍​പൂ​ര്‍ ക​ഗ​സ്‌​ന​ഗ​റി​ല്‍ ഞായറാഴ്ചയാണ് സം​ഭ​വം നടന്നത്

വനം വകുപ്പ് ഉദ്യോഗസ്ഥയെ ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി 

വനവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായെത്തിയ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ടി.ആർ.എസ് പ്രവർത്തകരുടെ ആക്രമണം. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍ കഗസ്‌നഗറിലാണ് സംഭവം. പ്രാദേശത്തെ എം.എൽ.എ കൊനേരു കൊനപ്പയുടെ സഹോദരനാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണമുണ്ട്.

തെലങ്കാന സർക്കാറിന്റെ വനവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ ഉദ്യോഗസ്ഥരെയാണ് ടി.ആർ.എസ് പ്രവർത്തകരടങ്ങിയ ജനക്കൂട്ടം ആക്രമിച്ചത്. വനിതാ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവരെ വടികള്‍ കൊണ്ട് ആക്രമിക്കുന്ന പ്രവർത്തകരുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

അനിതയും നാല്‍പതോളം വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും അടങ്ങിയ സംഘമാണ് ബോധവത്ക്കരണത്തിനെത്തിയത്. ഇവരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അനിതയുടെ കൈക്ക് പരിക്കുണ്ട്. മറ്റൊരു ഉദ്യോഗസ്ഥനും സാരമായ പരിക്കുണ്ട്. ഇവരെ കസാഗനഗറിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊനേരു കൃഷ്ണ സിര്‍പൂര്‍ എം.എല്‍.എ ആയ കൊനേരും കൊനപ്പയുടെ സഹോദരനാണ്. ഇരുവരും തെലങ്കാന രാഷ്ട്ര സമിതി അംഗങ്ങളാണ്.

Forest Range Office C Anita tried to escape by climbing on to a tractor, but Krishna Rao followed her and brutally...

Posted by Rahamathulla Mohammed on Sunday, June 30, 2019

സംഭവത്തില്‍ കൃഷ്ണയെയും കൂട്ടാളിയായ ബൂര പോഷത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി, പൊതുമുതലുകള്‍ നശിപ്പിച്ചു, ആയുധങ്ങള്‍ കൈവശം വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.