LiveTV

Live

National

ഇരുസഭകളും ഇന്ന് വീണ്ടും സമ്മേളിക്കും; കശ്മീര്‍ വിഷയം ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയാകും  

ഇരുസഭകളും ഇന്ന് വീണ്ടും സമ്മേളിക്കും; കശ്മീര്‍ വിഷയം ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയാകും  

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്ന് വീണ്ടും സമ്മേളിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാന്‍ അംഗീകാരം തേടുന്ന പ്രമേയം ഇന്ന് രാജ്യസഭയും ചര്‍ച്ച ചെയ്യും. ലോക്സഭയില്‍ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പുറമെ ലോക്സഭ പാസാക്കിയ ജമ്മുകശ്മീര്‍ സംവരണ ഭേഗദതി ബില്ലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ അവതരിപ്പിക്കും. ഹോമിയോപതി ദേശീയ കൌണ്‍സില്‍ ഭേഗദതി ബില്ലും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്ലും ഡെന്‍റിസ്റ്റ് ഭേദഗതി ബില്ലുമാണ് ഇന്ന് ലോക്സഭയുടെ പരിഗണനയില്‍ വരുന്ന ബില്ലുകള്‍.