LiveTV

Live

National

ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു

പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും

 ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു

ഡൽഹി സർവകലാശാലക്ക് കീഴിലെ കോളജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സർക്കാറിൻറ തുല്യത സർട്ടിഫിക്കറ്റ് അധികൃതർ നിരസിക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ അമ്പതിലധികം മലയാളി വിദ്യാർഥികളുടെ പ്രവേശനമാണ് തടസപ്പെട്ടത്.

ഡൽഹി സർവകലാശാല ബിരുദ പ്രവേശത്തിന് ആദ്യ കട്ടോഫ് പ്രസിദ്ധീകരിച്ച ശേഷം പ്രവേശ നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ച ഒരു മണി വരെയായിരുന്നു. സമയം അവസാനിച്ചതോടെ പല വിദ്യാർഥികളുടെയും പ്രവേശം തടസ്സപ്പെട്ടു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച തുല്യത സർട്ടിഫിക്കറ്റ് അംഗീകരിക്കാത്തതാണ് കാരണം.

പ്രാദേശിക ഭാഷകൾ കൂടി ഉൾപ്പെടുത്താൻ ഇത്തവണയാണ് സർവകലാശാല അനുമതി നൽകിയത്. കേരള ഹയർ സെക്കണ്ടറി വകുപ്പ് അനുവദിച്ച സർട്ടിഫിക്കറ്റാണ് ഡൽഹി സർവകലാശാലക്ക് കീഴിലെ കോളജുകൾ നിരസിച്ചത്.