LiveTV

Live

National

ജമ്മുകശ്മീരിലെ കിശ്ത്വറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഗവര്‍ണര്‍ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ജമ്മുകശ്മീരിലെ കിശ്ത്വറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം. കശ്മീരിലെ കിഷ്ത്വറിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഗവര്‍ണര്‍ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ കേശ്വാനിൽ നിന്നും കിഷ്ത്വറിലേക്ക് വരികയായിരുന്നു ബസ്. 45 യാത്രികരാണ് ബസിലുണ്ടായിരുന്നത്.

ഏഴരയോടെ സിർഗ്വാരിയിലെ ഒരു വളവു തിരിയവേ ആണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെയും മരിച്ചവരേയും കൊക്കയുടെ പുറത്തെത്തിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി, നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിർന്ന നേതാക്കളായ മെഹബൂബ മുഫ്തി ഉമർ അബ്ദുള്ള അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ ഷിംല ലോവർ കാളിന്ദി മേഖലയിലാണ് സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞത്. 2 കുട്ടികളും ഡ്രൈവറും തൽക്ഷണം മരിച്ചു.