LiveTV

Live

National

‘യു.പി ക്രിമിനലുകളുടെ കയ്യില്‍’; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് യോഗി

യു.പിയിൽ ക്രിമിനലുകൾക്ക് സ്വെെര്യവിഹാരത്തിനുള്ള അനുമതി ബി.ജെ.പി സർക്കാർ നൽകിയിട്ടുണ്ടെന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

‘യു.പി ക്രിമിനലുകളുടെ കയ്യില്‍’; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് യോഗി

ക്രിമിനലുകൾ വിളയാടുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് പ്രിയങ്കാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കിട്ടാത്ത മുന്തിരിയെ പഴിക്കുന്നത് പോലെയാണ് പ്രിയങ്കാ
ഗാന്ധിയുടെ സംസാരമെന്ന് യോഗി പറഞ്ഞു.

യു.പിയിൽ ക്രിമിനലുകൾക്ക് സ്വെെര്യവിഹാരത്തിനുള്ള അനുമതി ബി.ജെ.പി സർക്കാർ നൽകിയിട്ടുണ്ടെന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ സംസ്ഥാന പൊലീസ് പരാജയമാണെന്നും, ഗുണ്ടകൾക്ക് സർക്കാർ കീഴടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ് പ്രിയങ്കയെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്ന് യോഗി മറപടി നൽകി.

അവരുടെ പാർട്ടി അധ്യക്ഷൻ പരാജയപ്പെട്ട സ്ഥലമാണ് ഉത്തർപ്രദേശെന്ന് രാഹുലിന്റെ തോൽവിയെ സൂചിപ്പിച്ച് യോഗി പരിഹസിച്ചു. ഡൽഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ തങ്ങൾക്ക് ലഭിക്കേണ്ട മാധ്യമശ്രദ്ധ മറ്റുള്ളവർ കെെക്കലാക്കുമെന്ന ഭയമാണ് ഇവർക്കുള്ളതെന്നും യോഗി പറഞ്ഞു.