LiveTV

Live

National

കീഴ്ജാതിക്കാരനൊപ്പം ഇറങ്ങിപ്പോയതിന് യുവതിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറലോകമറിയുന്നത്.

കീഴ്ജാതിക്കാരനൊപ്പം ഇറങ്ങിപ്പോയതിന് യുവതിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

കീഴ്ജാതിയിൽ പെട്ട കാമുകനോടൊപ്പം ഇറങ്ങിപ്പോയതിന് യുവതിക്ക് ബന്ധുക്കളുടെ ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ധറിലാണ് ക്രൂരകൃത്യം നടന്നത്. ബന്ധുക്കളുടെ നിർബന്ധപ്രകാരം സ്വസമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിക്കാൻ പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു.

പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറലോകമറിയുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ ബന്ധുക്കൾ വലിച്ചിഴക്കുന്നതും ദണ്ഡ് കൊണ്ട് സംഘം ചേർന്ന് മർദ്ദിക്കുന്നതുമാണ് എൻ.ഡി.ടി.വി പുറത്തുവിട്ട വീഡിയോയിലുള്ളത്. ബന്ധുക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

നാല് സഹോദരങ്ങളുൾപ്പടെയുള്ള ബന്ധുക്കളെയാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ നിന്നും ഇറങ്ങി പോയ കുട്ടിയെ തിരികെ പിടിച്ച് കൊണ്ടുവന്ന ബന്ധുക്കൾ, സ്വന്തം ജാതിയിൽ പെട്ട ഒരാളുമായുള്ള വിവാഹം നടത്താൻ ശ്രമിക്കുകയും, ഇതിനെ പെൺകുട്ടി എതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു.