LiveTV

Live

National

വിജയവര്‍ഗിക്ക് ജാമ്യം ലഭിച്ചത് വെടിയുതിര്‍ത്ത് ആഘോഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

താന്‍ ചെയ്തത് മോശമാണെന്ന് കരുതുന്നില്ലെന്നും ഒരു തവണ കൂടി ബാറ്റെടുക്കാന്‍ അവസരമുണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്നതായും ആകാശ് പറഞ്ഞു.

വിജയവര്‍ഗിക്ക് ജാമ്യം ലഭിച്ചത് വെടിയുതിര്‍ത്ത് ആഘോഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

നഗരസഭാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ആകാശ് വിജയവര്‍ഗിയക്ക് ജാമ്യം ലഭിച്ചത് വെടിയുതിര്‍ത്ത് ആഘോഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ഇന്‍ഡോറിലെ ആകാശ് വിജയവര്‍ഗിയയുടെ ഓഫീസിന് മുന്‍പിലായിരുന്നു ആഘോഷം. താന്‍ ചെയ്തത് മോശമാണെന്ന് കരുതുന്നില്ലെന്നും ഒരു തവണ കൂടി ബാറ്റെടുക്കാന്‍ അവസരമുണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്നതായും ആകാശ് പറഞ്ഞു.

വിജയവര്‍ഗിക്ക് ജാമ്യം ലഭിച്ചത് വെടിയുതിര്‍ത്ത് ആഘോഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആകാശ് വിജയ് വര്‍ഗിയയെ മാലയിട്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നീട് ഇന്‍ഡോറിലെ ഓഫീസിന് മുന്‍പില്‍ വെടിയുതിര്‍ത്ത് ആഘോഷവും നടത്തി. മുനിസിപ്പാലിറ്റി ഉദ്യോസ്ഥനെ ആക്രമിച്ചത് മോശമാണെന്ന് കരുതുന്നില്ലെന്നും ഒരിക്കല്‍ക്കൂടി ബാറ്റെടുക്കാന്‍ അവസരമുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും വിജയ് വര്‍ഗിയ പറഞ്ഞു.

നേരത്തെ ജാമ്യം നിഷേധിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യം നല്‍കിയത്. ഉദ്യോഗസ്ഥനെ ആക്രമിച്ച നടപടിയിന്‍മേല്‍ ബി.ജെ.പി കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് നേടിയിരുന്നു.