LiveTV

Live

National

വീണ്ടും നാണക്കേട്; രോഗിയെ എക്സ് റേക്കായി ബെഡ്ഷീറ്റില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശ് ജബൽപൂരിലാണ് ഈ ദാരുണ സംഭവം.

വീണ്ടും നാണക്കേട്; രോഗിയെ എക്സ് റേക്കായി ബെഡ്ഷീറ്റില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

രാജ്യത്തെ ആരോഗ്യമേഖലയുടെ ദയനീയത ഒരിക്കൽ കൂടി വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ബോധരഹിതനായ രോഗിയെ എക്സ് റേ എടുക്കാനായി ബെഡ‍് ഷീറ്റിൽ വലിച്ച് കൊണ്ടുപോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മധ്യപ്രദേശ് ജബൽപൂരിലാണ് ഈ ദാരുണ സംഭവം.

തലസ്ഥാനമായ ഭോപാലിൽ നിന്നും 300 കിലോമീറ്റർ മാറിയുള്ള ജബൽപൂർ നേതാജി സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പകർത്തിയതാണ് ദൃശ്യങ്ങൾ. അബോധാവസ്ഥയിലുള്ള ഒരു രോഗിയെ ആശുപത്രി ജീവനക്കാരൻ ബെഡ് ഷീറ്റിൽ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. രോഗിയുടെ ബന്ധുവെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ ഇവരെ അനു
ഗമിക്കുന്നുമുണ്ട്. സംഭവം പുറത്തായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകായണ് മെഡിക്കൽ കോളേജ് ഡീൻ.

ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് 160ലേറെ കുട്ടികൾ മരിച്ചതിനെ തുടർന്ന് രാജ്യത്തെ പിന്നോക്ക മേഖലയിലെ ആരോഗ്യ രംഗത്തെ കുറിച്ച് വലിയ തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. ദേശീയ വരുമാനത്തിന്റെ കേവലം ഒരു ശതമാനം മാത്രം ആരോഗ്യമേഖലക്കായി ചെലവഴിക്കുന്ന ഇന്ത്യ, ഇക്കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ താഴേക്കിടയിലാണുള്ളത്.