Top

‘ആള്‍ക്കൂട്ട കൊലകള്‍ ലക്ഷ്യമിടുന്നത് ദലിതുകളെയും മുസ്‍ലിങ്ങളെയും’

‘ജയ് ശ്രീറാം എന്നും വന്ദേ മാതരം എന്നും ഏറ്റുവിളിക്കാത്തവരെ കൊലപ്പെടുത്തിക്കളയാം എന്ന ധാരണ രാജ്യത്ത് ഉണ്ടായിരിക്കുന്നു’

MediaOne Logo

Web Desk

Web Desk

  • Updated:

    2019-06-30 16:43:44.0

Published:

30 Jun 2019 4:43 PM GMT

‘ആള്‍ക്കൂട്ട കൊലകള്‍ ലക്ഷ്യമിടുന്നത് ദലിതുകളെയും മുസ്‍ലിങ്ങളെയും’
X

രാജ്യത്ത് ഹിന്ദുത്വ ശക്തികൾ അഴിച്ചു വിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് പിന്നിൽ സംഘ്പരിവാറാണെന്ന് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവെെസി. സംഘ് ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്‍ലിങ്ങളെയും ദലിതുകളെയുമാണെന്നും ഉവെെസി പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങൾക്കെതിരെ വാചകമടിക്കാൻ മാത്രമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുകയുള്ളൂവെന്നും, അതിന് തടയിടാൻ സാധിക്കില്ലെന്നും ഉവെെസി കുറ്റപ്പെടുത്തി. ജയ് ശ്രീറാം എന്നും വന്ദേ മാതരം എന്നും ഏറ്റുവിളിക്കാത്തവരെ കൊലപ്പെടുത്തിക്കളയാം എന്ന ധാരണ രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇതിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും ഉവെെസി പറഞ്ഞു.

ജാർഘണ്ഡിൽ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിൽ 24ക്കാരനായ തബ്രേസ് അൻസാരി കൊല്ലപ്പെട്ടതിന് പിറകെയാണ് ഉവെെസിയുടെ പ്രതികരണം. സമാന രീതിയിൽ ബംഗാളില്‍ ഒരു മദ്രസാ അധ്യാപകന് നേരെയും ക്രൂരമായ ആൾക്കൂട്ടാക്രമണം നടക്കുകയുണ്ടായി.

ജാർഘണ്ഡിലെ കൊലപാതകത്തിൽ താൻ ഏറെ വേദനിക്കുന്നതായി മോദി പറയുകയുണ്ടായി. എന്നാൽ ഇതിന്റെ പേരിൽ ജാർഘണ്ഡിനെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും, സംസ്ഥാനത്തെ അപമാനിക്കരുതെന്നുമാണ് മോദി പറഞ്ഞത്.

ലോൿസഭയിലെ സത്യപ്രതി‍ജ്ഞക്കായി നടുക്കളത്തിലേക്ക് ഇറങ്ങിയ അസദുദ്ദീൻ ഉവെെസിക്ക് നേരെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം വിളികൾ ഉയർത്തിയത് വാർത്തയായിരുന്നു. ജയ് ഭീം, ജയ് മീം, അല്ലാഹു അക്ബർ എന്ന മറുപടിയാണ് ഇതിന് ഉവെെസി സത്യപ്രതിജ്ഞക്ക് ശേഷം നൽകിയത്.

TAGS :

Next Story